പത്ത് പൊലീസുകാര്‍ നിരീക്ഷണത്തില്‍

ആറ്റിങ്ങല്‍: പൊലീസ് ഓഫിസർക്ക് കോവിഡ് സ്​ഥിരീകരിച്ചതിനെ തുടർന്ന്​ . കിളിമാനൂര്‍ സ്‌പെഷല്‍ ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച ആറ്റിങ്ങലില്‍ ജോലിക്കെത്തിയ കിളിമാനൂര്‍ സ്വദേശിയായ എ.എസ്.ഐക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറിന് വലിയകുന്ന് താലൂക്കാശുപത്രിയില്‍ ഇദ്ദേഹം ശ്രവ പരിശോധനക്ക്​ വിധേയനായിരുന്നു. ഞായറാഴ്ചയാണ് ഫലം വന്നത്. ഇദ്ദേഹത്തി​ൻെറ പ്രൈമറി കോണ്ടാക്ടിലുള്‍പ്പെട്ട 10 പൊലീസുകാരാണ് ഹോം ക്വാറൻറീനില്‍ പ്രവേശിച്ചത്. കോവിഡ് സ്ഥിരീകരിച്ചയാളെ ചികിത്സ കേന്ദ്രത്തിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.