പുനലൂർ ബസ് ഡിപ്പോയിൽ വെള്ളക്കെട്ട്; യാത്രക്കാരടക്കം ദുരിതത്തിൽ

പുനലൂർ ബസ് ഡിപ്പോയിൽ വെള്ളക്കെട്ട്; യാത്രക്കാരടക്കം ദുരിതത്തിൽ (ചിത്രം)പുനലൂർ: ലക്ഷങ്ങൾ മുടക്കി ഇൻറർലോക്ക് കട്ടകൾ പാകിയത് വെറുതെയായതോടെ പുനലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വെള്ളക്കെട്ട് യാത്രക്കാരെയും ജീവനക്കാരേയും ദുരിതത്തിലാക്കി. ഡിപ്പോ ഗ്രൗണ്ട് ഇൻറർലോക്ക് കട്ടകൾ പാകിയ സമയത്ത്​ മഴവെള്ളം പോകുന്നതിനടക്കം കൃത്യമായി ക്രമീകരണം ചെയ്തിരുന്നു. ഡിപ്പോക്ക് മുന്നിലൂടെയുള്ള മലയോര ഹൈവേ നിർമാണത്തിലെ പാകപ്പിഴകൾ ബസ് സ്​റ്റാൻഡിനെ വെള്ളക്കെട്ടിലാക്കി. ഓടയിലേക്ക് വെള്ളം പോകാൻ ഉണ്ടായിരുന്ന കോൺക്രീറ്റ് ചാൽ മണ്ണും മെറ്റലും ഇട്ട്​ ഉയരംകൂട്ടി അതിനു മുകളിൽ ടാർ ചെയ്തു. വെള്ളം ഒഴുകിപ്പോകേണ്ട വഴി അടച്ചു. നിർമാണം നടക്കുമ്പോൾ തന്നെ പലരും ഇത് ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും ഹൈവേ അധികൃതർ ഗൗരവം കാണിച്ചില്ല. ഇതിനോടൊപ്പം ഡിപ്പോയിൽ നടക്കുന്ന ഹാബിറ്റാറ്റി​ൻെറ ചുമതലയിലുള്ള നിർമാണം മെല്ലെപ്പോകുന്നതും പ്രതിസന്ധി സൃഷ്​ടിക്കുന്നു. പച്ചക്കറി കൃഷി വിളവെടുപ്പ്(ചിത്രം)കടയ്ക്കൽ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പൊതുമേഖല സ്ഥാപനമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. ദിനേശ്കുമാർ ഉദ്ഘാടനം ചെയ്തു. ബി. ശിവദാസൻപിള്ള, ഡി. സനൽകുമാർ, ജി.എസ്. പ്രിജിലാൽ, ബി. മുരളീധരൻ പിള്ള, ഷീബ, ദീപാജോയി, താജുദീൻ, ഷിമി എന്നിവർ പങ്കെടുത്തു. ഓയിൽപാമിലും കോട്ടുക്കൽ ജില്ല കൃഷിതോട്ടത്തിലുമുൾപ്പെടെ ഇരുപതേക്കർ ഭൂമിയിലാണ് ജില്ല/ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെ ഇട്ടിവ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിയിറക്കിയത്.കുളത്തൂപ്പുഴയിൽ കൃഷിനാശംകുളത്തൂപ്പുഴ: കാറ്റിലും കനത്തമഴയിലും മേഖലയിൽ വ്യാപക കൃഷി നാശം. വീടുകൾക്കും നാശമുണ്ടായി. സാംനഗര്‍ സ്വദേശി ശ്യാമളയുടെ വീടിനു മുകളിലേക്ക് തേക്കുമരം കടപുഴകി. അമ്പതേക്കര്‍, വില്ലുമല, വട്ടക്കരിക്കം, കല്ലുവെട്ടാംകുഴി. ഡാലിക്കരിക്കം, സാംനഗര്‍, വടക്കേചെറുകര തുടങ്ങിയ സ്ഥലങ്ങളില്‍ വാഴകൃഷികളും മറ്റ്​ കാര്‍ഷികവിളകളും നശിച്ചു. കുളത്തൂപ്പുഴയാറും കൈവഴികളും നീരൊഴുക്ക് വർധിച്ച് കരകവിയുന്ന നിലയിലാണ്. ഏഴംകുളം അമ്മയമ്പലം വളപ്പില്‍ നിന്നിരുന്ന കൂറ്റന്‍ ആല്‍മരം വൈദ്യുതി ലൈന്‍ തകര്‍ത്ത്​ കുളത്തൂപ്പുഴ-അഞ്ചല്‍ പാതയിലേക്ക് കടപുഴകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.