അന്തർദേശീയ ക്വിസ്: സെൻറ് ജോൺസിന് മികച്ച വിജയം

അന്തർദേശീയ ക്വിസ്: സൻെറ് ജോൺസിന് മികച്ച വിജയം .....must.....(ചിത്രം)അഞ്ചൽ: ലോക പൈ ദിനത്തോടനുബന്ധിച്ച് കോസ്മിക് മാത്​​സ്‌ ഫൗണ്ടേഷൻ നടത്തിയ അന്തർദേശീയ ഓൺലൈൻ ക്വിസ് മത്സരത്തിൽ അഞ്ചൽ സൻെറ് ജോൺസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി എസ്. ആസിഫ് മൂന്നാം സ്ഥാനം നേടി. എട്ട് രാജ്യങ്ങളിൽനിന്ന്​ 1200 പേർ പങ്കെടുത്ത മത്സരത്തിൽ ഉത്തർപ്രദേശിലെ ഹിന്ദോൻ എയർഫോഴ്സ് സ്കൂളിലെ കനക് ഗോയൽ ഒന്നാം സ്ഥാനവും ഒമാൻ ഇന്ത്യൻ സ്കൂളിലെ ഫാത്തിമ സയാൻ രണ്ടാം സ്ഥാനവും നേടി.മൊബൈൽ ഫോൺ, ടി.വി വിതരണം അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽ വിദ്യാർഥികൾക്ക്​ ടി.വി, മൊബൈൽ ഫോൺ എന്നിവ വിതരണം ചെയ്തു. വാളകം, തേവർതോട്ടം ഇടയം, വെള്ളൂർ, തടിക്കാട്, കൈതക്കെട്ട് എന്നീ വാർഡുകളിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായിരുന്നു വിതരണം. ടാറ്റാ കൺസൾട്ടൻസി സർവിസസ് സോഫ്റ്റ്‌വെയർ എൻജിനീയർമാരായ റിഞ്ചു കെ. റജി, ഷിബു, വിനേഷ് എന്നിവരും അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമാണ് സംഭാവന ചെയ്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.