കണ്ടെയ്​ൻെമൻറ്​ സോണുകളിൽ പൊലീസ്​ പരിശോധന ശക്തമാക്കി

കൊല്ലം: കോവിഡ് സാമൂഹികവ്യാപന നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ കണ്ടെയ്​ൻെമൻറ്​ സോണുകളിൽ പൊലീസ് കർശന നിയന്ത്രണം​ ​ഏർപ്പെടുത്തി​. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ കണ്ടെയ്​ൻെമൻറ്​ സോണുകളിൽനിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല. സിറ്റി പരിധിയിൽ മാനദണ്ഡങ്ങൾ ലംഘിച്ചതിന് 112 കേസെടുത്തു. 57 കടയുടമകൾക്കെതിരെ കേസെടുത്തു. ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണം ലംഘിച്ചതിന്​ 19 വാഹന ഉടമകൾക്കെതിരെ കേസെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.