സ്കൂട്ടർ കായലിലേക്ക് വീണു

മയ്യനാട്: തീരദേശ റോഡിൽ നിയന്ത്രണംവിട്ട . സ്കൂട്ടർ യാത്രക്കാരനെ പരിക്കുകളോടെ നാട്ടുകാർ രക്ഷപ്പെടുത്തി. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെ മുക്കത്ത് പൊഴിമുറിഞ്ഞ ഭാഗത്തായിരുന്നു സംഭവം. പരവൂർ ഭാഗത്തുനിന്ന്​ സ്കൂട്ടറിൽ താന്നിയിലേക്ക് വരികയായിരുന്ന താന്നി സൂനാമി ഫ്ലാറ്റിലെ താമസക്കാരനായ ആൻറണിയാണ് സ്കൂട്ടറുമായി കായലിലേക്ക് വീണത്. പാറയിലും പുൽപ്പടർപ്പിലുമായി കുടുങ്ങിക്കിടന്ന ഇയാളെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തകർന്നുകിടക്കുന്ന റോഡരികിൽ പുല്ല്​ വളർന്നുനിൽക്കുന്നതിനാൽ താഴെയുള്ള കുഴിയും വെള്ളക്കെട്ടും ഇരുചക്രവാഹനയാത്രക്കാർക്ക് കാണാൻ കഴിയാത്ത അവസ്ഥയാണുള്ളത്. കാപ്​ഷൻ Schootar ചിത്രം: സ്കൂട്ടർ കായലിൽ കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.