രോഗികളുടെ എണ്ണം കുറഞ്ഞത് ആശ്വാസം

കോവളം: തീരദേശമേഖലകളിൽ ഇന്നലെ നടത്തിയ ആൻറിജൻ പരിശോധനകളിൽ രോഗം ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞത് അധികൃതർക്ക് ആശ്വാസമായി. സംസ്ഥാനത്ത് ആദ്യമായി സമൂഹവ്യാപനം റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവിടങ്ങളിലാണ് രോഗം ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുവന്നത്. പൂന്തുറ മേഖലയിലും പുല്ലുവിളയിലും 50 പേരിൽ വീതം നടത്തിയ പരിശോധനയിൽ നാലുപേർക്ക് വീതമാണ് രോഗം സ്ഥിരീകരിച്ചത്. അടിമലത്തുറ തീരത്ത്​ 58 ​േപരിൽ നടത്തിയ പരിശോധനയിൽ ഒരു കുടുംബത്തിലെ ആറുപേരടക്കം ഏഴുപേർ പോസിറ്റിവായി. തിരുവല്ലം മേഖലയിൽ 50 പേരിൽ നാലുപേർക്ക്​ രോഗം സ്ഥിരീകരിച്ചപ്പോൾ വിഴിഞ്ഞം കോട്ടപ്പുറത്ത് 50 പേരിൽ 12 പേർക്ക് കോവിഡ് പോസിറ്റിവായി. രോഗബാധിതരെ വിവിധ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. ഇതിനിടെ പുല്ലുവിളയിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ഉണ്ടായ വർധന അധികൃതർക്കും നാട്ടുകാർക്കും ആശ്വാസമായി. സമൂഹവ്യാപനം കണ്ടെത്തിയതുമുതൽ ഇതുവരെ പുല്ലുവിള, കരുംകുളം, കൊച്ചുതുറ, പള്ളം മേഖലകളിലായി 1416 പേരെ പരിശോധിച്ചതിൽ 517 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഫസ്​റ്റ്​ ലൈൻ ട്രീറ്റ്​മൻെറ് സൻെററുകളിൽ പ്രവേശിപ്പിച്ചിരുന്ന ഇവരിൽ 331 പേരാണ് അസുഖം ഭേദമായതിനെതുടർന്ന് കഴിഞ്ഞദിവസം ആശുപത്രി വിട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.