പെരിനാട്ട് തെരഞ്ഞെടുപ്പൊരുക്കം

പെരിനാട്ട് തെരഞ്ഞെടുപ്പൊരുക്കം (ചിത്രം)പെരിനാട്: പഞ്ചായത്ത് തെരഞ്ഞെടുപ്പി​ൻെറ ആലോചനകൾ സജീവമാകും മുമ്പ് തെരഞ്ഞെടുപ്പ് ഒരുക്കവുമായി സി.പി.എം. പെരിനാട് പഞ്ചായത്ത് ഏഴാം വാർഡിലാണ് ചുമരുകൾ ബുക്ക് ചെയ്ത് സി.പി.എം പ്രവർത്തനം ആരംഭിച്ചത്. വോട്ടുചേർക്കലും സോഷ്യൽ മീഡിയയിലെ വികസനങ്ങളുടെ വിശദീകരണവും ഇവർ സജീവമാക്കി.സാമൂഹികവിരുദ്ധൻ നട്ടെല്ലൊടിച്ച നായുടെ രക്ഷക്കായി ശ്രമം(ചിത്രം)കുണ്ടറ: സാമൂഹികവിരുദ്ധൻ നട്ടെല്ലും കൈകാലുകളും അടിച്ചൊടിച്ച നായയുടെ രക്ഷക്കായി ശ്രമം. ഇക്കഴിഞ്ഞ മുപ്പതിനാണ്​ ഒരു വയസ്സുള്ള തെരുവുനായെ നടുവൊടിച്ച് കാലുകൾ തല്ലിയൊടിച്ച് റോഡിൽ ഉപേക്ഷിച്ചത്​. കിഴക്കേകല്ലട ഇലവൂർക്കാവിന് സമീപത്തായിരുന്നു സംഭവം. കഴിഞ്ഞദിവസം ചികിത്സക്കായി കിഴക്കേകല്ലട വെറ്ററിനറി കേന്ദ്രത്തിൽ എത്തിയപ്പോൾ ഡോക്ടർ വരില്ല എന്ന് പറഞ്ഞ് ​ൈക​െയാഴിഞ്ഞതായും നാട്ടുകാർ പരാതിപ്പെടുന്നു. അടുത്തദിവസം കിഴക്കേ കല്ലട പൊലീസി​ൻെറ ഇടപെടലിൽ ജില്ല വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. വിദഗ്ധചികിത്സ ലഭിച്ചാൽ മാത്രമേ നായെ രക്ഷിക്കാനാകൂ. മുറിവുകളിൽ നിന്നും പുഴുക്കളും വന്നുതുടങ്ങി. ഏതെങ്കിലും സംഘടനയോ സർക്കാർസംവിധാനങ്ങളോ ഇടപെട്ട് വിദഗ്ധചികിത്സയും സംരക്ഷണവും നൽകാൻ മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് നായെ വീട്ടിൽ ശുശ്രൂഷിക്കുന്ന ശന്തനു കല്ലട. മൺറോതുരുത്തിൽ മുഴുവൻ ഫലങ്ങളും നെഗറ്റിവ്; പഞ്ചായത്ത് ഓഫിസ്​ ഇന്ന് തുറക്കുംമൺറോതുരുത്ത്: പഞ്ചായത്തംഗത്തിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രഥമ സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്ന 82 പേരുടെയും ആൻറിബോഡി ടെസ്​റ്റ്​ നെഗറ്റിവായി. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡൻറ്, ഉദ്യോഗസ്ഥർ, കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരെയാണ് പരിശോധിച്ചത്. പരിശോധനഫലങ്ങൾ എല്ലാം നെഗറ്റിവായതോടെ അടച്ചിട്ടിരുന്ന പഞ്ചായ​േത്താഫിസ്​ ഇന്നുമുതൽ പ്രവർത്തിച്ചു തുടങ്ങും. ജങ്കാർ സർവിസുകളും ആരംഭിക്കും. ഇതിനിടെ പ്രഥമ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മുൻ പഞ്ചായത്ത് പ്രസിഡൻറ് കോവിഡ് േപ്രാട്ടോക്കോൾ ലംഘിച്ചത് വിവാദമായിരുന്നു. ഇവരുടെ പരിശോധനഫലവും നെഗറ്റിവായി. ടി.വി നൽകിപെരുമ്പുഴ: കേരള കോഓപറേറ്റിവ് എംപ്ലോയീസ്​ യൂനിയൻ (സി.ഐ.ടി.യു) പെരുമ്പുഴ ഗ്രാമോദ്ധാരണ സർവിസ്​ സഹകരണ ബാങ്കി​ൻെറ നേതൃത്വത്തിൽ കല്ലുവിളക്കടവിൽ ഓൺലൈൻ പഠനത്തിനായി ടി.വി നൽകി. സി.പി.എം സെക്ര​േട്ട​റിയറ്റംഗം എൻ.എസ്​. പ്രസന്നകുമാർ ടി.വി കൈമാറി. ഏരിയ സെക്രട്ടറി ഡി. ദിനേശ്കുമാർ, ബി. പ്രമോദ്, ജി. പ്രശാന്ത് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.