ഗർഭസ്ഥശിശു മരിച്ചു; ആശുപത്രിക്കെതിരെ പരാതി

ഗർഭസ്ഥശിശു മരിച്ചു; ആശുപത്രിക്കെതിരെ പരാതി കരുനാഗപ്പള്ളി: ആശുപത്രി അധികൃതരുടെ അനാസ്ഥമൂലം ഗർഭസ്ഥശിശു മരിച്ചെന്ന്​ പരാതി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് പൊലീസിൽ പരാതി നൽകിയത്​. തൊടിയൂർ മുഴങ്ങോടി പേരോരിൽ നിസാറി​ൻെറ മകൾ നജുമായെ കഴിഞ്ഞദിവസമാണ് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലേബർറൂമിൻ ഡ്യൂട്ടിയിലുള്ളവർ ഡോക്ടറെ യഥാസമയം വിവരം അറിയിക്കാത്തതിനെതുടർന്ന് യുവതിയുടെ നില വഷളാകുകയും കുഞ്ഞ് വയറ്റിനുള്ളിൽതന്നെ മരിക്കുകയും ചെയ്തെന്നാണ് പരാതി. ഉടൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ബിൽതുക 14800 രൂപ അടച്ചതിനുശേഷം മാത്രം കൊണ്ടുപോയാൽ മതിയെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതു​കാരണം കാലതാമസമുണ്ടായെന്ന്​ പരാതിയിൽ പറയുന്നു. എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചാണ്​ കുട്ടിയെ പുറത്തെടുത്തത്​. യുവതി എസ്.എ.ടി ആശുപത്രിയിൽ ഗുരുതരനിലയിൽ ചികിത്സയിലാണ്​. അനുമോദിച്ചുഓച്ചിറ: എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഗീതാഞ്​ജലി സംഗീത കൂട്ടായ്​മ അനുമോദിച്ചു. ഗ്രൂപ് അംഗങ്ങളായ ഷെറീഫ്, രാജന്‍ ചൂനാട്, മെഹര്‍ഖാന്‍ ചേന്നല്ലൂര്‍, രതീഷ് ബാബു, ജലീല്‍ കടയില്‍ എന്നിവർ സംസാരിച്ചു.കാറ്റിലും മഴയിലും വീട് തകർന്നു(ചിത്രം)കൊട്ടിയം: വെള്ളിയാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിലും മഴയിലും ഓടിട്ട വീട് ഭാഗികമായി തകർന്നു. നെടുമ്പന വെളിച്ചിക്കാല പ്ലാവിള വീട്ടിൽ കമലമ്മയുടെ വീടാണ് തകർന്നത്. ഈസമയം കുടുംബാംഗങ്ങൾ വീടിന്​ പുറത്തേക്കിറങ്ങി ഓടിയതിനാൽ അപകടം ഒഴിവായി. കമലമ്മയും കുടുംബവും തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ അഭയം തേടി. വീട്ടുപകരണങ്ങളും നശിച്ചിട്ടുണ്ട്. നാലുലക്ഷം രൂപയുടെ നാശനഷ്​ടം കണക്കാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.