കാമ്പിശ്ശേരി കരുണാകരൻ സ്​മാരക പ്രഭാഷണം

തിരുവനന്തപുരം: സ്വാതന്ത്ര്യ സമരസേനാനി, സാമൂഹികപരിഷ്കർത്താവ്, പത്രാധിപർ, എഴുത്തുകാരൻ, നടൻ, രാഷ്​ട്രീയപ്രവർത്തകൻ, നിയമസഭാസാമാജികൻ, യുക്തിചിന്തയുടെ പ്രചാരകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്ന കാമ്പിശ്ശേരി കരുണാകര​ൻെറ 43ാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച അനുസ്​മരണ പ്രഭാഷണം സംഘടിപ്പിക്കും. ഭാരത് ഭവനും കൊല്ലം കാമ്പിശ്ശേരി കരുണാകരൻ ലൈബ്രറിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകീട്ട് ഏഴിന് നടക്കുന്ന പരിപാടി കാമ്പിശ്ശേരിയെപ്പറ്റി ഒ.എൻ.വി രചിച്ച കവിതയുടെ ദൃശ്യാവിഷ്കാരത്തോടെ തുടക്കമാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.