കെ.എസ്.ആർ.ടി.സി ബസിൽ ഭക്ഷണശാലയും

തിരുവനന്തപുരം: യാത്രക്കാർക്ക്​ നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കെ.എസ്​.ആർ.ടി.സി ഫുഡ്​ ​ട്രക്കുകൾ സജ്ജമാക്കുന്നു. ബസുകൾ മൊബൈൽ തട്ടുകടകൾക്ക്​ സമാനമായി രൂപമാറ്റം വരുത്തി ഡിപ്പോകൾക്ക്​ അകത്തും പുറത്തും വിന്യസിക്കാനാണ്​ തീരുമാനം. വിദേശ രാജ്യങ്ങളി​െല സ്​​ട്രീറ്റ്​ ഫുഡ്​ മാതൃകയിലാണ്​ ക്രമീകരണങ്ങൾ. ഇത്തരം ഭക്ഷണശാലകളെ ഓൺലൈൻ ശൃംഖലകളുമായി ബന്ധപ്പെടുത്താനും ആലോചനകളു​ണ്ട്​. കേരളത്തി​ൻെറ വൈവിധ്യമാർന്ന രുചിഭേദങ്ങൾ യാത്രക്കാർക്കും നാട്ടുകാർക്കും വിനോദ സഞ്ചാരികൾക്കും ന്യായമായ വിലയിൽ ഗുണനിലവാരത്തിൽ ശുചിത്വം ഉറപ്പാക്കി ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന്​ കെ.എസ്​.ആർ.ടി.സി അധികൃതർ വ്യക്തമാക്കുന്നു. മോട്ടോർ വാഹന വകുപ്പി​ൻെറ അനുമതി ലഭ്യമാകുന്നതനുസരിച്ച് ഫുഡ്​ ട്രക്കുകൾ പ്രവർത്തന സജ്ജമാകും. ആദ്യഘട്ടത്തിൽ സർക്കാർ, സഹകരണ സ്ഥാപനങ്ങൾക്കായിരിക്കും മുൻഗണന. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പദ്ധതി ആദ്യ ഘട്ടത്തിൽ നടപ്പാക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.