നിയന്ത്രണങ്ങൾ കർശനമാക്കി

പാലോട്: കണ്ടെയ്ൻമൻെറ് സോണായി പ്രഖാപിച്ച നന്ദിയോട് പഞ്ചായത്തിലെ കള്ളിപ്പാറ, ആലുംകുഴി, പെരിങ്ങമ്മല പഞ്ചായത്തിലെ വേങ്കൊല്ല, ചിപ്പൻചിറ, കൊല്ലായിൽ, മടത്തറ എന്നീ വാർഡുകളിൽ പൊലീസ് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കി. പകൽ ഒന്നു വരെ മാത്രമേ കച്ചവട സ്ഥാപനങ്ങൾ തുറക്കാൻ അനുമതിയുള്ളൂ. ആലുംകുഴിയിലും കള്ളിപ്പാറയിലും രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ ആൻറിജൻ ടെസ്​റ്റ്​ ഫലം നെഗറ്റിവായി. മീൻമുട്ടിയിൽ രോഗം കണ്ടെത്തിയവരുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ സ്രവ പരിശോധന ഉടൻ നടത്തും. സർക്കാർ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പാലോട് പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.