പള്ളിക്കലാറി​െൻറ തീരത്ത് കണ്ടൽദിനാചരണം

പള്ളിക്കലാറി​ൻെറ തീരത്ത് കണ്ടൽദിനാചരണം (ചിത്രം)കരുനാഗപ്പള്ളി: അന്താരാഷ്​ട്ര കണ്ടൽദിനാചരണത്തോടനുബന്ധിച്ച് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്‌കൃതി പരിസ്ഥിതി ക്ലബ്, ജെ.എഫ് കെ.എം.വി.എച്ച്.എസ്.എസ് പള്ളിക്കലാർ സംരക്ഷണസമിതി എന്നിവയുടെ സഹകരണത്തോടെ കണ്ടൽദിനാചരണം സംഘടിപ്പിച്ചു. കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ കണ്ടൽ നട്ട് ദിനാചരണം ഉദ്‌ഘാടനം ചെയ്‌തു. പള്ളിക്കലാർ സംരക്ഷണസമിതി സെക്രട്ടറി ജി. മഞ്ജുക്കുട്ടൻ അധ്യക്ഷതവഹിച്ചു. പരിസ്ഥിതി ക്ലബ് കോഓഡിനേറ്റർ സുധീർ ജെ. ഗുരുകുലം, ഡോ. ബിലാൽ, ആദിത്യൻ സുരേഷ് ബാബു, ആദിൽ അജ്മൽ എന്നിവർ നേതൃത്വം നൽകി. തഴവയിൽ രണ്ട് റോഡുകൾ ഉദ്ഘാടനം ചെയ്തു(ചിത്രം)കരുനാഗപ്പള്ളി: തഴവ-മണപ്പള്ളി പതിനൊന്നാം വാർഡിൽ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതുതായി നിർമിച്ച രണ്ട് റോഡുകളുടെ ഉദ്ഘാടനം യുവജനക്ഷേമ ബോർഡ് മുൻ അംഗം സി.ആർ. മഹേഷ് നിർവഹിച്ചു. കെ.പി. രാജൻ അധ്യക്ഷത വഹിച്ചു. അഡ്വ.ബി. അനിൽകുമാർ, വർഗീസ്, കടമ്പാട്ട് ഗോപാലകൃഷ്ണൻ, രാധാകൃഷ്ണപിള്ള, ഡി.വി. സന്തോഷ്, സലീം ചെറുകര, തുളസീധരൻ, മോൻ സി. തോമസ് എന്നിവർ സംസാരിച്ചു. വാർഡ് അംഗം പാവുമ്പ സുനിൽ സ്വാഗതവും ബീന റോയി നന്ദിയും പറഞ്ഞു.ക​ണ്ടെയ്​ൻമൻെറ്​ സോൺ: വെട്ടിലായി കൊട്ടിയത്തെ വ്യാപാരികൾകൊട്ടിയം: മയ്യനാട് പഞ്ചായത്ത് കണ്ടെയ്ൻമൻെറ് സോണായും റെഡ് സോണായും പ്രഖ്യാപിച്ചതോടെ വെട്ടിലായത് കൊട്ടിയം ജങ്ഷനിലെ വ്യാപാരികളും തൊഴിലാളികളും. തൃക്കോവിൽവട്ടം, ആദിച്ചനല്ലൂർ, മയ്യനാട് എന്നീ മൂന്ന്​ പഞ്ചായത്തുകളുടെ സംഗമസ്ഥാനമായ കൊട്ടിയത്ത് കണ്ടെയ്​ൻമൻെറ്​ സോണും റെഡ് സോണും നിലവിലുള്ളത് മയ്യനാട് പഞ്ചായത്തിൽ മാത്രമാണ്. മറ്റ് രണ്ട്​ പഞ്ചായത്തുകളും കണ്ടെയ്​ൻമൻെറ്​ സോണല്ല. ഈ പഞ്ചായത്തുകളിലുള്ള കടകൾ തുറക്കുന്നതിന് തടസ്സമില്ല. കൊട്ടിയം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന കണ്ണനല്ലൂർ റോഡി​ൻെറ പടിഞ്ഞാറുഭാഗം മയ്യനാട് പഞ്ചായത്തും കിഴക്കുഭാഗം ആദിച്ചനല്ലൂർ പഞ്ചായത്തുമാണ്. ജങ്ഷനിൽ റോഡിൻെറ കിഴക്കുഭാഗം മുഴുവൻ ആദിച്ചനല്ലൂർ പഞ്ചായത്താണ്. ഇവിടെ കടകളെല്ലാം തുറന്നിരിക്കുമ്പോൾ പടിഞ്ഞാറ്​ ഭാഗത്തുള്ള കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി ഇവിടത്തെ കടകൾ അടച്ചിട്ടിരിക്കുന്നത് വ്യാപാരികളെയും ജീവനക്കാരെയും പ്രതിസന്ധിയിലാക്കി. കൊട്ടിയം ജങ്ഷൻ ഉൾപ്പെടുന്ന വാർഡുകളിൽ ആർക്കും രോഗം പിടിപെട്ടിട്ടുമില്ല. ഈ സാഹചര്യത്തിൽ ജങ്ഷനിൽ മയ്യനാട് പഞ്ചായത്ത് പരിധിയിലുള്ള കടകൾ തുറക്കാൻ അനുമതി നൽകണമെന്ന് കൊട്ടിയം മർചൻറ്സ് അസോസിയേഷനും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയം യൂനിറ്റും കലക്ടർക്കും ആരോഗ്യവകുപ്പ് അധികൃതർക്കും നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.