പൂതക്കുളത്ത് മരിച്ചയാളിന് കോവിഡ് സ്ഥിരീകരിച്ച സംഭവം: വൈറോളജി ലാബിലെ ഫലം നെഗറ്റിവ്

പരവൂർ: ഹൃദയാഘാതത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ മരിച്ച പൂതക്കുളം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സംഭവത്തിൽ ആലപ്പുഴ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനഫലം നെഗറ്റിവ്. തിരുവനന്തപുരം എം.ജി കോളജിലെ റിട്ട. സീനിയർ സൂപ്രണ്ട് പൂതക്കുളം കലയ്‌ക്കോട് കുളങ്ങര തൊടിയിൽ രാധാകൃഷ്ണനാണ് (56) കഴിഞ്ഞ 19ന് വെളുപ്പിന് ഹൃദയാഘാതംമൂലം കൊട്ടിയത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അവിടെ നടത്തിയ രണ്ടു പരിശോധനയിലും ഫലം പോസിറ്റിവ് ആയിരുന്നെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്. ഇതിനെതുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റുകയും ആരോഗ്യവകുപ്പ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് സംസ്കാരം നടത്തുകയും ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളജിൽ​െവച്ച് മൃതദേഹത്തിൽനിന്ന് എടുത്ത സ്രവം ആലപ്പുഴ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ അയച്ചു. അവിടെ നടത്തിയ രണ്ടു പരിശോധനയിലും ഫലം നെഗറ്റിവായി. മരിച്ച രാധാകൃഷ്ണ​ൻെറ വീട്ടുകാരെയും വീട്ടിൽ ചെന്ന ബന്ധുക്കളെയും നാട്ടുകാരെയും പിറ്റേദിവസം തന്നെ പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റിവ് ആയിരുന്നു. നിരീക്ഷണകേന്ദ്രത്തിൽ മദ്യപാനം: അന്വേഷണം തുടങ്ങി ചാത്തന്നൂർ: കോവിഡ്​ നിരീക്ഷണകേന്ദ്രത്തിൽ മദ്യവും ലഹരിവസ്തുക്കളും കണ്ടെത്തിയതിനെ തുടർന്ന് ആരോഗ്യപ്രവർത്തകരെ ആക്രമിക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്തിൽ കുമ്മല്ലൂർ തോണിക്കടവിൽ പ്രവർത്തനം ആരംഭിച്ച കോവിഡ് ഫസ്​റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലാണ് മദ്യവും ലഹരിവസ്തുക്കളും കണ്ടെത്തിയത്. ചികിത്സയിലുള്ള കോവിഡ് രോഗികളായ ചിലർക്കുവേണ്ടിയാണ് ഇത് എത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. മദ്യത്തിനടിമപ്പെട്ട ഇവർക്ക്​ മദ്യം, പാൻമസാല തുടങ്ങിയ ലഹരിപദാർഥങ്ങൾ കിട്ടാതായതോെട പുറത്തുനിന്ന് ഭക്ഷണം എത്തിക്കാന്നെന്ന വ്യാജേന ലഹരിപദാർഥങ്ങൾ കൂട്ടുകാർ വഴി എത്തിക്കാനുള്ള ശ്രമം നടത്തുകയും അതിനെ തടയാൻ ശ്രമിച്ച ആരോഗ്യപ്രവർത്തകർക്കെതിരെ ആക്രമണം അഴിച്ചുവിടുകയുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.