ചാലയിലും കരിമഠത്തും േകാവിഡ് െടസ്​റ്റ്​ വ്യാപകമാക്കണം - െവൽഫെയർ പാർട്ടി

തിരുവനന്തപുരം: നിരവധി പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത ചാലയിലും കരിമഠംകോളനിയിലും കോവിഡ് ടെസ്​റ്റ്​ വ്യാപകമാക്കണമെന്നും കോവിഡ് മൂലം ദുരിതത്തിലായ കരിമഠം കോളനി നിവാസികൾക്ക് ഉടൻ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്യണമെന്നും വെൽഫെയർ പാർട്ടി മണക്കാട് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. കോളനിയിലെ 250 കുടുബങ്ങളിലെ കുട്ടികൾക്കുള്ള പോഷകാഹാര കിറ്റ് പാർട്ടിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യാനും തീരുമാനിച്ചു. വാർഡ് പ്രസിഡൻറ്​ ഷംല അധ്യക്ഷത വഹിച്ചു. അസ്​ലം സ്വാഗതവും ഷാജി അട്ടക്കുളങ്ങര നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.