കോടികൾ മുടക്കിയിട്ടും കുടിവെള്ളം മുട്ടിച്ച് ജല അതോറിറ്റി

കിളിമാനൂർ: കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കോടികൾ ചെലവഴിച്ച് തുടക്കംകുറിച്ച കുടിവെള്ള പദ്ധതിപ്രദേശത്തെ പൈപ്പ്​പൊട്ടൽ നാട്ടുകാരെ 'വെള്ളം കുടിപ്പിക്കുന്നു'. 2017ൽ ഉദ്ഘാടനം ചെയ്ത പഴയകുന്നുമ്മേൽ - കിളിമാനൂർ - മടവൂർ പഞ്ചായത്തുകളെ ഏകോപിപ്പിച്ചാണ്​ സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കിയത്​. ഇതി​ൻെറ പൈപ്പുകളിലാണ് പൊട്ടൽ തുടർക്കഥയായത്. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ പറപ്പമൻ പ്രദേശത്ത് പൈപ്പ് ലൈനുകൾ പൊട്ടിയിട്ട്​ മൂന്നാഴ്ച കഴിയുന്നു. ജല അതോറിറ്റിയിൽ പരാതിപ്പെ ട്ടപ്പോൾ പൊട്ടിയ ഭാഗം വെച്ച് അടച്ച് കുടിവെള്ള വിതരണം മുടക്കി സ്ഥലം വിട്ടു. പറപ്പമൻ, മിഷ്യൻകുന്ന്, തൊളിക്കുഴി, വട്ടലിൽ, ചെറുനാരകംകോട്, പുലിയം, അടയമൺ, കൊപ്പം തുടങ്ങി കുടിവെ ള്ളക്ഷാമം രൂക്ഷമായ കോളനി പ്രദേശങ്ങളിൽ ജനം ഇതുമൂലം കുടിവെള്ളം കിട്ടാതെ വലഞ്ഞിരിക്കുകയാണ്. നിലവാരമില്ലാത്ത പൈപ്പുകൾ ഇട്ടതും അശാസ്ത്രീയമായ നിർമാണവുമാണ് പൈപ്പ്​ ലൈനുകൾ പൊട്ടുന്നതിന്കാരണമെന്നാണ്​ ആക്ഷേപം. രണ്ടു വർഷത്തിനിടെ തുടരെത്തുടരെ പൈപ്പ് പൊട്ടുന്നതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന്​ തൊളിക്കുഴി വാട്സ്ആപ്​ ഗ്രൂപ്​ ഭാരവാഹികൾ ആവശ്യപ്പെട്ടു. ചിത്രം: IMG-20200719-WA0047.jpg IMG-20200719-WA0045.jpg IMG-20200719-WA0046.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.