ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന പ്രവാസിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു: ഒരാൾ അറസ്​റ്റിൽ

വർക്കല: ആരോഗ്യ പ്രവർത്തകരെന്ന വ്യാജേന വീട്ടിലെത്തിയ മൂന്നംഗസംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചു. മേൽവെട്ടൂർ ബിസ്മില്ല ഹൗസിൽ അമീറിനാണ് (24) ക്രൂരമായി മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് മേൽവെട്ടൂർ അല്ലാഹു അക്ബർ വീട്ടിൽ സാദിഖ് ഹംസയെ (64) അറസ്​റ്റ്​ ചെയ്തു. ഹംസയുടെ മകളുമായി അമീറി​ൻെറ വിവാഹം നിശ്ചയിച്ചിരുന്നു. ബന്ധത്തിൽനിന്ന്​ പിന്മാറണമെന്ന്​ പറഞ്ഞായിരുന്നു മർദനം. അബൂദബിയിൽ ജോലിചെയ്തിരുന്ന അമീർ ജൂൺ 25നാണ് നാട്ടിലെത്തിയത്. കോവിഡ് ടെസ്​റ്റ്​ നെഗറ്റീവായതിനെ തുടർന്ന് ഇയാൾ ഹോം ക്വാറൻറീനിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട്​ നാലരയോടെ കാറിൽ എത്തിയ രണ്ടംഗസംഘം ആരോഗ്യപ്രവർത്തകരാ​െണന്ന് പരിചയപ്പെടുത്തി കോവിഡ് ടെസ്​റ്റിന് സാമ്പിൾ എടുക്കണമെന്നാവശ്യപ്പെട്ടു. തുടർന്ന് അമീറിനെ കാറിൽ കയറ്റി പാരിപ്പള്ളി മെഡിക്കൽ കോളജിന് മുൻവശത്തെത്തിച്ചു. സംഘത്തിലെ രണ്ടുപേർ പുറത്തിറങ്ങി ആശുപത്രിയുടെ അകത്തേക്ക് പോയശേഷം തിരികെവന്ന് ഡോക്ടർമാർ ഇല്ലെന്നും രാത്രി 8ന്​ എത്തിയാൽ മതിയെന്നും പറഞ്ഞു. ആറോടെ അമീറിനെ വീട്ടിലെത്തിച്ചു. രാത്രി ടെസ്​റ്റിന് പോകണമെന്നും തയാറായി നിൽക്കണമെന്നും പറഞ്ഞാണ് സംഘം മടങ്ങിയത്. രാത്രി എട്ടരയോടെ മൂന്നംഗസംഘം വീണ്ടുമെത്തി അമീറിനെ വാഹനത്തിൽ കൂട്ടിക്കൊണ്ടുപോകുകയും വർക്കല കിളിത്തട്ട് മുക്കിലെത്തിയ വാഹനം തിരിച്ച് മേൽവെട്ടൂർ ഭാഗത്തേക്ക് പോയി. വെട്ടൂരിൽ ഒരാളെ കാണാനുണ്ടന്നുപറഞ്ഞ് ഹംസയുടെ വീട്ടിലെത്തിച്ചു. കൈകാലുകൾ ബന്ധിച്ചശേഷം മർദിക്കുകയായിരുന്നു. വർക്കല സി.ഐ ജി. ഗോപകുമാർ, എസ്.ഐ അജിത് കുമാർ, ജൂനിയർ എസ്.ഐ രാഹുൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. മറ്റു രണ്ട്​ പ്രതികൾക്കായുള്ള ​െതരച്ചിൽ ഊർജിതപ്പെടുത്തി. File name 21 VKL 1 areest Hamza@varkala ഫോട്ടോകാപ്ഷൻ അറസ്​റ്റിലായ ഹംസ ●

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.