കോൺഗ്രസ് പ്രവർത്തകർ അണുനശീകരണം നടത്തി

ആറ്റിങ്ങൽ: അഴൂർ പഞ്ചായത്തിലെ പെരുങ്ങുഴിയിൽ കഴിഞ്ഞദിവസം കോവിഡ് പോസിറ്റീവായി ചികിത്സയിൽ കഴിയുന്ന രോഗി സഞ്ചരിച്ച പൊതുസ്ഥലങ്ങൾ സ്ഥിരീകരിച്ചതിനെത്തുടർന്ന് . കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. രോഗി സന്ദർശിച്ച പെരുങ്ങുഴി ജംഗ്ഷൻ, മാർക്കറ്റ്, ഗ്രാമീൻ ബാങ്ക് കെട്ടിടം, എസ്.ബി.ഐ തുടങ്ങിയ പ്രധാനസ്ഥാപനങ്ങളും അനുപമ ജങ്​ഷൻ മുതൽ നാലുമുക്ക് വരെ റോഡിന് ഇരുവശവുമുള്ള സ്ഥലങ്ങളും അണുമുക്തമാക്കി. രോഗിയുടെ സന്ദർശനത്തെത്തുടർന്ന് രണ്ട് ദിവസമായി താൽക്കാലിക അവധിയിലായിരുന്ന കേരള ഗ്രാമീൻ ബാങ്കി​ൻെറ പെരുങ്ങുഴി ശാഖ അധികൃതരുടെ അഭ്യർഥനയെത്തുടർന്ന് ബാങ്കിനകവും പരിസരവും പൂർണമായി അണുനശീകരണം നടത്തി. പ്രവർത്തനങ്ങൾക്ക് ജി. സുരേന്ദ്രൻ, അഴൂർ വിജയൻ, വി.കെ. ശശിധരൻ, കെ. ഓമന, ബിജു ശ്രീധർ, സി.എച്ച്. സജീവ്, ഭാരവാഹികളായ അനു വി. നാഥ്, എസ്. മധു, മുട്ടപ്പലം സജിത്ത്, എം. മനോജ്, രഞ്ജിത്ത്, മോനിഷ് പെരുങ്ങുഴി, യാസിർ യഹിയാ, അഴൂർ രാജു, ബബിത മനോജ്, ചന്ദ്രബാബു, സന്തോഷ്, അഖിൽ, നൈസാം തുടങ്ങിയവർ നേതൃത്വം നൽകി. TW ATL azhoor Congress Anu nasheekaranam ma latheef ഫോട്ടോ: അഴൂരിൽ കോൺഗ്രസ്​ നേതൃത്വത്തിൽ നടത്തിയ അണുനശീകരണം കെ.പി.സി.സി നിർവാഹകസമിതി അംഗം എം.എ. ലത്തീഫ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.