സബ് രജിസ്​ട്രാർ ഒാഫിസ്​ നിലനിർത്തണം

ബാലരാമപുരം: സബ്​രജിസ്ട്രാർ ഒാഫിസ്​ മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ്​. വർഷങ്ങളായി ബാലരാമപുരത്ത് സ്​ഥിതിചെയ്യുന്ന സബ് രജിസ്​ട്രാർ ഒാഫിസ്​ മാറ്റാാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. വിൻസൻെറ് ഡി. പോൾ ആവശ്യപ്പെട്ടു. വാടക വർധിപ്പിച്ച സാഹചര്യത്തിലാണ് മാറ്റമെന്ന അധികൃതരുടെ വിശദീകരണവും തൃപ്തികരമല്ല. ഒാഫിസ്​ ദൂരെ സ്​ഥലത്തേക്ക് കൊണ്ടുപോകുന്നതിനെതിരെ ശക്​തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിൻസൻെറ് ഡി. പോൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.