കൊലപാതകശ്രമക്കേസിെല പ്രതി പിടിയിൽ

കൊലപാതകശ്രമക്കേസിെല പ്രതി പിടിയിൽ (ചിത്രം)പത്തനാപുരം: മുൻ വൈരാഗ്യത്തി​ൻെറ പേരില്‍ കൊലപാതകശ്രമം നടത്തിയ പ്രതി പിടിയിലായി. പത്തനാപുരം മഞ്ചള്ളൂർ ആദംകോട് തോണിക്കുടി കിഴക്കേക്കര വീട്ടിൽ സന്തോഷിനെയാണ് (40) അറസ്​റ്റ്​ ചെയ്​തത്. പത്തനാപുരം അൽ അമീൻ സ്കൂളിന് സമീപത്തെ കാനച്ചിറ വടക്കേതിൽ സിജോ തോമസിനെയും (26) ബന്ധുവായ ശ്രീജിത്തിനെയും (31) വെട്ടുകത്തികൊണ്ട് കൊലപ്പെടുത്താൻ ശ്രമി​െച്ചന്നാണ്​ കേസ്​. പത്തനാപുരം പൊലീസ് ഇൻസ്പെക്ടർ രാജീവി​ൻെറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രാഥമികാരോഗ്യകേന്ദ്രം അണുമുക്​തമാക്കി അഞ്ചൽ: ഭാരതീപുരത്തെ പ്രാഥമികാരോഗ്യകേന്ദ്രം അണുനാശിനി തളിച്ച് ശുചീകരിച്ചു. കഴിഞ്ഞദിവസം ഇവിടെ ചികിത്സക്കെത്തിയ വയോധികൻ മരിച്ച പശ്ചാത്തലത്തിലാണ് പുനലൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം ശുചീകരണ പ്രവർത്തനം നടത്തിയത്. മരിച്ചയാളിൻെറ സ്രവം കോവിഡ് പരിശോധനയക്കയച്ചിട്ടുണ്ട്. പരിശോധനഫലം ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.ഏരൂർ ഗ്രാമപഞ്ചായത്ത് പ്രശേത്ത് സമ്പർക്കംമൂലം രോഗബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ ഫസ്​റ്റ്​ ലൈൻ കോവിഡ് ട്രീറ്റ്മൻെറ് സൻെററുകൾ തുടങ്ങുന്നതിനുള്ള നടപടിയും ആരംഭിച്ചു. പത്തടി കാഞ്ഞുവയലിലെ ജമാഅത്ത് ഒാഡിറ്റോറിയം, ഓയിൽപാം എസ്​റ്റേറ്റി​ൻെറ മറവൻ ചിറയിലെ കൺ​െവൻഷൻ സൻെറർ എന്നിവ പഞ്ചായത്ത്​ അധികൃതർ ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ഏരൂർ പഞ്ചായത്തിലെ 11 പേർക്കാണ് പരിശോധനഫലം പോസിറ്റീവായത്. വിളക്കുപാറയിൽ ഒന്നിൽ കൂടുതൽ പേരിൽ രോഗം കണ്ടെത്തിയതോടെ വ്യാപാര സ്ഥാപനങ്ങൾ പൊലീസ്, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെത്തി അടപ്പിച്ചു. രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ കടുത്ത നിയന്ത്രണങ്ങളാണ് ഏരൂർ പഞ്ചായത്ത് പരിധിയിൽ ഏർപ്പെടുത്തിയത്.'പാലത്തായി പെൺകുട്ടിക്ക് നീതി ലഭ്യമാക്കണം'പുനലൂർ: പാലത്തായിലെ പെൺകുട്ടിക്ക് നീതി ലഭ്യമാക്കണമെന്ന് പുനലൂർ മുസ​ലിം കോഒാഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. പെൺകുട്ടി പീഡനത്തിന് ഇരയായെന്ന്​ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് ഉണ്ടായിട്ടും പ്രതിയെ രക്ഷപ്പെടുത്താനുള്ള അന്വേഷണസംഘത്തി​ൻെറ ശ്രമത്തിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന അന്വേഷണസംഘത്തെ മാറ്റണം. പ്രസിഡൻറ് എച്ച്. സലീംരാജ് അധ്യക്ഷത വഹിച്ചു. എച്ച്. നാസറുദീൻ, നദീർകുട്ടി, ഷിബു മുസ്തഫ, കാര്യറ മജീദ്, ഷെഫീഖ്, എം.എ. ഖലാം എന്നിവർ സംസാരിച്ചു. പൂയപ്പള്ളിയിൽ കർശന നിയന്ത്രണം വെളിയം: പൂയപ്പള്ളി പൊലീസ്​ സ്​​റ്റേഷൻ പരിധി പൂർണമായും കണ്ടെയ്ൻമൻെറ് സോണായതോടെ മേഖലയിൽ കർശനനിയന്ത്രണം. പൂയപ്പള്ളി, വെളിയം, വെളിനല്ലൂർ പഞ്ചായത്തുകളാണ് കണ്ടെയ്ൻമൻെറ് സോണായത്. തിങ്കളാഴ്ച വെളിനല്ലൂരിൽ റൂറൽ എസ്.പി നേരിട്ടെത്തി പ്രധാന റോഡുകൾ അടച്ചിരുന്നു. വെളിനല്ലൂരും വെളിയവും കോവിഡ്​ സാമൂഹ വ്യാപനത്തിന് സാധ്യതയുള്ളതിനനാൽ ആരും പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.