എ പ്ലസ് തിളക്കത്തിൽ ഇരട്ടകൾ

(ചിത്രം) അഞ്ചൽ: ഹയർ സെക്കൻഡറി പരീക്ഷയിൽ ഇരട്ടസഹോദങ്ങൾക്ക് മിന്നും വിജയം. പൊലിക്കോട് അമ്പാടിയിൽ ശശിധരൻ പിള്ള-ശ്രീകല ദമ്പതികളുടെ ഇരട്ട മക്കളായ അശ്വിനും അക്ഷരയുമാണ് എ പ്ലസോടെ മുന്നേറിയത്. അശ്വിൻ നെടുവത്തൂർ ഇ.വി.എച്ച്.എസിലും അക്ഷര സദാനന്ദപുരം ഗവ.എച്ച്.എസ്.എസിലുമാണ് പഠിച്ചത്. ഇരുവർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസുണ്ട്. എസ്.എസ്.എൽ.സി പരീക്ഷയിലും ഇവർക്ക് എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു. ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി നാശമുണ്ടാക്കി വെളിയം: മദ്യലഹരിയിൽ ക്ഷേത്രത്തിൽ അതിക്രമിച്ചുകയറി യുവാവ് നാശനഷ്​ടമുണ്ടാക്കുകയും പൂജാരിയെ അസഭ്യം പറയുകയും ചെയ്തതായി പരാതി. കരീപ്ര തളവൂർകോണം മുരിങ്ങൂർ ഭുവനേശ്വരി കേന്ദ്രത്തിലാണ് അതിക്രമം നടന്നത്. ഇരവിപുരം സ്വദേശിയായ കണ്ടാലറിയാവുന്ന യുവാവാണ് ആക്രമണം നടത്തിയത്. വൈദ്യുതി വിച്ഛേദിക്കുകയും വിളക്കുകളും പാത്രങ്ങളും മറ്റ് പൂജാവസ്തുക്കളും നശിപ്പിക്കുകയുമായിരുന്നു. ഭക്തർ ക്ഷേത്രത്തിലേക്ക് നൽകിയ വസ്തുക്കൾ കിണറ്റിലെറിഞ്ഞു. യുവാവിനെതിരെ ക്ഷേത്ര ഭാരവാഹികൾ എഴുകോൺ പൊലീസിൽ പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.