സിവിൽ സപ്ലൈസിൽ സ്ഥലംമാറ്റ ഉത്തരവ്​ മണിക്കൂറുകൾക്കകം തിരുത്തി

ആദ്യ ഉത്തരവ്​ അട്ടിമറിച്ചതായി ആക്ഷേപം പാലക്കാട്: സിവിൽ സപ്ലൈസ് വകുപ്പിൽ സ്ഥലംമാറ്റ ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം തിരുത്തി. ഇതോടെ പഴയ ലിസ്​റ്റ്​ അട്ടിമറിച്ചതായി​ ആക്ഷേപമുയർന്നു​. ജൂലൈ 17നാണ് മണിക്കൂറുകൾക്കകം രണ്ട് ഉത്തരവിറക്കിയത്. 14 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം നൽകിയും 12 ജീവനക്കാരെ സിവിൽ സപ്ലൈസിൽനിന്ന്​ സപ്ലൈകോയിലേക്ക് മാറ്റിയും ആറ് ജീവനക്കാരെ സപ്ലൈകോയിൽനിന്ന്​ സിവിൽ സപ്ലൈസിലേക്ക് തിരികെ നിയമിച്ചും 17 ജീവനക്കാരെ സ്ഥലംമാറ്റിയുമാണ് ആദ്യ ഉത്തരവിറക്കിയത്. ഈ ഉത്തരവിൽ മാതൃവകുപ്പിൽനിന്ന്​ സപ്ലൈകോയിലേക്ക് മാറ്റിയ ജീവനക്കാരനെ രണ്ടാമത് ഇറക്കിയ ഉത്തരവിൽ മാതൃവകുപ്പിൽ തന്നെ നിലനിർത്തി. ആദ്യ ഉത്തരവിൽ സ്ഥലംമാറ്റമില്ലാത്ത ചില ജിവനക്കാർ രണ്ടാം ലിസ്​റ്റിൽ ഉൾപ്പെട്ടു. രണ്ടുപേരെ സപ്ലൈകോയിൽനിന്ന്​ സിവിൽ സപ്ലൈസ് വകുപ്പിലേക്കും മാറ്റിനിയമിച്ചു. കൃത്യവിലോപത്തിന് തൃശൂരിൽനിന്ന് ഇടുക്കിയിലേക്ക് ഒരുവർഷം സ്ഥലംമാറ്റിയ ഉദ്യോഗസ്ഥനും ഉത്തരവിൽ തൃശൂരിൽ തിരികെയെത്തി. ഭിന്നശേഷിയുള്ള ജീവനക്കാരനെ കൊല്ലത്തുനിന്ന് മലപ്പുറം ജില്ലയിലേക്കാണ് മാറ്റിയത്. പാലക്കാട്​ ജില്ലയിലെ ഭരണകക്ഷിനേതാവും സർവിസ് സംഘടന ഭാരവാഹിയുമാണ് സ്ഥലംമാറ്റങ്ങൾക്ക്​ പിന്നിലെന്ന്​ ആരോപണമുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.