കേന്ദ്ര വാണിജ്യമന്ത്രിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: 1947ലെ റബര്‍ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാർ നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലിന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. കഴിഞ്ഞവര്‍ഷങ്ങളിലെ വെള്ളപ്പൊക്കം റബര്‍ കൃഷിയുടെ ന​െട്ടല്ലൊടിച്ചു. തുടര്‍ന്ന് വന്ന കോവിഡും തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ റബര്‍ ആക്ട്​ പിന്‍വലിക്കുന്നത് ഈ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടും. അതിനാല്‍ മാനുഷിക പരിഗണന ​െവച്ചെങ്കിലും ഈ നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.