മീൻപിടിത്തവും നിരോധനവും ആശയക്കുഴപ്പമുണ്ടാക്കുന്നു ^ഫെഡറേഷൻ

മീൻപിടിത്തവും നിരോധനവും ആശയക്കുഴപ്പമുണ്ടാക്കുന്നു -ഫെഡറേഷൻ തിരുവനന്തപുരം: മീൻപിടിത്തം നിരോധി​െച്ചന്നും നാടൻവള്ളമുപയോഗിച്ച് മീൻപിടിക്കാമെന്നുമുള്ള സർക്കാറിൻെറ അറിയിപ്പ് ആശയക്കുഴപ്പമുണ്ടാക്കു​െന്നന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ. ജില്ലയിൽ മീൻപിടിത്ത നിരോധനം 22 വരെ നീട്ടിയെന്ന് കലക്ടറുടെ ഉത്തരവുമായിട്ടുണ്ട്. ഇതിൽ ഏതാണ് മത്സ്യത്തൊഴിലാളികൾ പാലിക്കേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ഫെഡറേഷൻ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനം മീൻ മാർക്കറ്റുകൾ കേന്ദ്രീകരിച്ചാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനത്തെ എല്ലാ ഹാർബറുകളും അടപ്പിച്ചത്. എന്നാൽ, ദുരിതജീവിതത്തിലായ തൊഴിലാളികൾക്ക് തങ്ങളുടെ ആവശ്യത്തിന് മീൻപിടിക്കാമെന്നുള്ള ഉത്തരവും സർക്കാർ തന്നെയാണ് അറിയിച്ചത്. ഇതനുസരിച്ച് ചിലയിടങ്ങളിൽനിന്ന് മീൻപിടിത്തതിന് പോയവരെ പോലീസ് തടയുന്നുമുണ്ട്. ഉത്തരവി​ൻെറ മറവിൽ പലതീരങ്ങളിൽ നിന്ന​ും മത്സ്യത്തൊഴിലാളികൾ മീൻപിടിത്തത്തിന് പോയി മീൻ വിപണനവും നടത്തുന്നുണ്ട്. ഇത് പലയിടത്തും പ്രതിഷേധത്തിനും ഇടയാക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ പി. സ്​റ്റെല്ലസ് സർക്കാറിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.