കൂടുതല്‍ മന്ത്രിമാരും ഉന്നതരും കുടുങ്ങും -കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിണറായി സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലാകുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേസില്‍ ഇപ്പോള്‍ പിടിയിലായ സ്വപ്‌ന സുരേഷും സരിത്തും മന്ത്രി കെ.ടി. ജലീല്‍ ഉള്‍പ്പെടെയുള്ളവരെ വിളിച്ചതി​ൻെറ ഫോണ്‍ രേഖകള്‍ പുറത്തുവന്നതോടെ സ്വര്‍ണക്കള്ളക്കടത്ത് സംബന്ധിച്ച് താന്‍ ഉന്നയിച്ച കാര്യങ്ങൾ തെളിഞ്ഞെന്നും പ്രസ്താവനയില്‍ പറഞ്ഞു. കാര്യങ്ങള്‍ ഇത്രത്തോളം വ്യക്തമായിട്ടും ത​ൻെറ ഓഫിസിനെ കുറിച്ച് ഒരു അന്വേഷണവും വേണ്ടെന്നു പറയുന്ന മുഖ്യമന്ത്രി അന്വേഷണത്തെ ഭയക്കുകയാണ്​. ഇനിയെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറിനിന്ന് അന്വേഷണത്തെ നേരിടാന്‍ പിണറായി തയാറാകണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.