പോത്തൻകോട്: മംഗലപുരം പഞ്ചായത്തിലെ തോന്നയ്ക്കൽ പാട്ടത്തിൻകരയിൽ പുരുഷോത്തമനും കുടുംബത്തിനും വീട് ഒരുങ്ങുന്നു. കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർമിച്ചുനൽകുന്ന സ്നേഹവീടിൻെറ നിർമാണോദ്ഘാടനം മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ നിർവഹിച്ചു. രോഗബാധിതനായ പുരുഷോത്തമൻ, ഭാര്യ ലീല, മകൻ സജി, ഭാര്യ സുനിത, മക്കൾ എന്നിവർ ടാർപ്പോളിൻ ഷീറ്റ് കെട്ടിയ കുടിലിൽ താമസിക്കുന്ന വിവരം 'മാധ്യമം' വാർത്തയാക്കിയതിനെ തുടർന്നാണ് കോൺഗ്രസ് വീട് നിർമാണം ഏറ്റെടുത്തത്. കല്ലൂർ ഗവ. യു.പി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് ടി.വിയുമായി സ്കൂൾ പി.ടി.എ പ്രസിഡൻറ് എം.എ. ഉറൂബും സംഘവും എത്തിയപ്പോഴാണ് ഇവരുടെ ദുരിതജീവിതം പുറംലോകമറിയുന്നത്. കോൺഗ്രസ് പ്രവർത്തകർ, സ്കൂൾ പി.ടി.എ ഭാരവാഹികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ക്യാപ്ഷൻ: കോൺഗ്രസ് നിർമിച്ചുനൽകുന്ന സ്നേഹവീടിൻെറ നിർമാണോദ്ഘാടനം എം.എം. എസൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.