കോവിഡ്:​ പൂവച്ചൽ സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ സ്രവ പരിശോധന ഇന്ന്​

കാട്ടാക്കട: പൂവച്ചൽ ആലമുക്ക് വള്ളിപ്പാറയിലെ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിൽ ഉള്ളവരുടെ സ്രവ പരിശോധന തിങ്കളാഴ്ച നടത്തും. പൂവച്ചൽ ഗവ. യു.പി സ്‌കൂളാണ് സജ്ജീകരിച്ചിട്ടുള്ളത്. നേരത്തേ ആലമുക്ക് ആരോഗ്യഉപകേന്ദ്രമാണ് തീരുമാനിച്ചിരുന്നത്. പട്ടികയിൽ നിലവിൽ 90 പേരാണുള്ളത്. ഇത്രയും പേർക്കുള്ള പരിശോധനാ സൗകര്യം ഉപകേന്ദ്രത്തിൽ ഒരുക്കാൻ ബുദ്ധിമുട്ടിയതിനാലാണ് സ്‌കൂളിലേക്ക് മാറ്റിയത്. രോഗിയുടെ താമസസ്ഥലത്തിന് സമീപമുള്ള 72 പേരുടെയും അടുത്ത പഞ്ചായത്തായ ആര്യനാട്ട്​ നിന്നുള്ള 18 പേരുടെയും സ്രവ പരിശോധനയാണ് ഇവിടെ നടക്കുക. യുവാവി​ൻെറ ബന്ധുക്കളും സുഹൃത്തുക്കളുമായിട്ടുള്ള, രോഗലക്ഷണം പ്രകടിപ്പിച്ച ആറുപേരെ ഞായറാഴ്ച ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സെമി ക​െണ്ടയ്​​്​ൻമൻെറ് സോണായി പ്രഖ്യാപിച്ച വള്ളിപ്പാറയ്ക്ക് ചുറ്റുമുള്ള 500 മീറ്റർ പ്രദേശത്ത് ലോക്ഡൗൺ കർശനമാക്കി നടപ്പാക്കിത്തുടങ്ങി. കാട്ടാക്കട പൊലീസും ആരോഗ്യ പ്രവർത്തകരും സ്ഥലത്ത് ബോധവത്​കരണം ഉൾപ്പെടെയുള്ള പ്രവർത്തനം നടത്തി. പഞ്ചായത്തിലെ ആലമുക്ക്, കുഴക്കാട്, പുളിങ്കോട് വാർഡുകളിലായി വരുന്നതാണീ പ്രദേശം. ഇവിടെയുള്ള കടകൾ രാവിലെ എട്ട് മുതൽ ഉച്ചക്ക്​ ഒന്നുവരെയേ തുറക്കാൻ അനുവദിക്കുന്നുള്ളൂ. ഇന്നുമുതല്‍ കാട്ടാക്കട പോസ്​റ്റ്​ ഒാഫിസ് ജങ്​ഷനിലെ വഴിവാണിഭവം അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍പന നടത്തുന്നതിനായി ചന്ത തുറക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.