കസ്​റ്റംസ് ഓഫിസി​െൻറ സുരക്ഷ വർധിപ്പിച്ചു

കസ്​റ്റംസ് ഓഫിസി​ൻെറ സുരക്ഷ വർധിപ്പിച്ചു തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്​റ്റംസ് സംഘം താമസിക്കുന്ന കസ്​റ്റംസ് ഡിവിഷൻ ഓഫിസിൽ സുരക്ഷ കർശനമാക്കി. രാത്രിയോടെ സി.ആർ.പി.എഫ് ജവാന്മാരുടെ സുരക്ഷയാണ് സ്​റ്റാച്യുവിലെ ജി.എസ്.ടി ഓഫിസിൽ പ്രവർത്തിക്കുന്ന ഡിവിഷൻ ഓഫിസിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സ്വർണക്കടത്ത് കേസിൽ അറസ്​റ്റിലായ സ്വപ്ന സുരേഷി​െനയും സന്ദീപ് നായ​െരയും ബംഗളൂരു മജിസ്ട്രേറ്റ്​ മുമ്പാകെ ഹാജരാക്കിയ ശേഷം തിരുവനന്തപുരത്തോ കൊച്ചിയിലോ എത്തിക്കുമെന്നാണ് വിവരം. കസ്​റ്റംസ് ഓഫിസി​ൻെറ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിൽ തിരുവനന്തപുരത്തേക്ക് ഇവരെ എത്തിക്കുമെന്ന അഭ്യൂഹവും നിലവിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.