സിലബസ്​ വെട്ടൽ വർഗീയ അജണ്ട -ജമാഅത്ത് ഫെഡറേഷൻ

കൊല്ലം: സി.ബി.എസ്​.ഇ സിലബസിൽനിന്ന്​ 30 പാഠഭാഗങ്ങൾ വെട്ടിക്കുറച്ച ഹീനമായ നീക്കത്തിൽനിന്ന്​ പിന്മാറണമെന്ന് കേരള മുസ്​ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ് കടയ്ക്കൽ അബ്​ദുൽ അസീസ്​ മൗലവിയും ജനറൽ സെക്രട്ടറി അഡ്വ. കെ.പി. മുഹമ്മദും ആവശ്യപ്പെട്ടു. പൗരത്വം, മതേതരത്വം, ഫെഡറലിസം, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളാണ്​ ഒഴിവാക്ക​െപ്പട്ടത്​.​ പൗരത്വഭേദഗതി നിയമം മനുഷ്യാവകാശലംഘനമാണെന്ന് യു.എൻ മനുഷ്യാവകാശ കമീഷൻ പ്രഖ്യാപിച്ചിട്ടും വർഗീയ ഫാഷിസ്​റ്റ് കേന്ദ്രങ്ങൾ ഇപ്പോഴും ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളെ വകവരുത്താൻ ശ്രമിക്കുകയാണെന്ന്​ അവർ കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.