യൂത്ത് ലീഗ് നേതാക്കൾക്ക്​ മർദനം; കണിയാപുരത്ത് പ്രതിഷേധം

കഴക്കൂട്ടം: സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് അടക്കമുള്ള നേതാക്കളെ കോഴിക്കോട്ട്​ മർദിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ പ്രതിഷേധ പ്രകടനം നടത്തി. മുസ്​ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഷഹീർ ജി. അഹമ്മദ് ഉദ്​ഘാടനം ചെയ്തു. സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് മുനീർ കൂരവിള, നൗഷാദ് ഷാഹുൽ, മൻസൂർ ഗസാലി, അൻസാരി പള്ളിനട, തൗഫീക്ക് ഖരീം, സലീം ഖരീം, നസീർ മൗലവി എന്നിവർ സംസാരിച്ചു. ചിത്രം - Screenshot_20200710-200534-1.jpg കോഴിക്കോട്ട്​ യൂത്ത് ലീഗ് നേതാക്കളെ മർദിച്ച പൊലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കണിയാപുരം പള്ളിനടയിൽ നടത്തിയ പ്രതിഷേധ പ്രകടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.