കണ്ണമ്പാറ-വി.കെ പൊയ്‌ക റോഡ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പാങ്ങോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ണമ്പാറ-വി.കെ പൊയ്‌ക കോൺക്രീറ്റ് റോഡി​ൻെറ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. കക്ഷിരാഷ്​ട്രീയം മറന്ന് ഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്നതാണ് സർക്കാറി​ൻെറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ​െചലവഴിച്ചാണ് റോഡ്​ നിർമിച്ചത്. പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്. ഗീത, ജില്ല പഞ്ചായത്ത് എസ്.എം. റാസി, ഗ്രാമപഞ്ചായത്തംഗം കെ. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം എം. പ്രഭാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: Kannampara road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.