ഹ്രസ്വചിത്ര തിരക്കഥ രചന മത്സരം: പ്രാഥമിക വിധിനിര്‍ണയം പൂര്‍ത്തിയായി

തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്തെ 'ഏകാന്തവാസവും അതിജീവനവും'എന്ന വിഷയത്തെ ആസ്പദമാക്കി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നടത്തിയ ഹ്രസ്വചിത്ര തിരക്കഥ രചന മത്സരത്തി​ൻെറ ആദ്യഘട്ട വിധിനിര്‍ണയം പൂര്‍ത്തിയായി. 737ല്‍നിന്ന്​ മികച്ച 10 തിരക്കഥകളുടെ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടക്കും. ജൂലൈ അവസാനവാരം ഫലപ്രഖ്യാപനം നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന തിരക്കഥകള്‍ ഹ്രസ്വചിത്രങ്ങളാക്കുന്നതിന് അക്കാദമി 50,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കും. ചലച്ചിത്ര അക്കാദമി ആദ്യമായാണ് ഹ്രസ്വചിത്ര നിര്‍മാണത്തിന് ധനസഹായമനുവദിക്കുന്നത്. മന്ത്രി എ.കെ. ബാലന്‍ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിജ്ഞാപനം ചെയ്തതിനെ തുടര്‍ന്ന് മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദേശമലയാളികളും മത്സരത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.