പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

പുതിയ കണ്ടെയ്ൻമൻെറ് സോണുകൾ തിരുവനന്തപുരം: കാരോട് ഗ്രാമപഞ്ചായത്തിലെ കാക്കാവിള (വാർഡ് നമ്പർ 14), പുതുശ്ശേരി (വാർഡ് നമ്പർ 15), പുതിയ ഉച്ചക്കട (വാർഡ് നമ്പർ 16) എന്നീ വാർഡുകളെയും ആര്യനാട് ഗ്രാമപഞ്ചായത്തിനെ പൂർണമായും കണ്ടെയ്ൻമൻെറ്​ സോണായി ജില്ല കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഈ വാർഡുകളോടു ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്തണം. കണ്ടെയ്‌ൻമൻെറ്​ സോണുകളിൽ ഒരുതരത്തിലുള്ള ലോക്‌ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. സർക്കാർ മുൻ നിശ്ചയിച്ച പരീക്ഷകൾ കോവിഡ് മാനദണ്ഡമനുസരിച്ച് നടത്തും. കോവിഡ് വ്യാപനം തടയുന്നതിന് ആരോഗ്യ വിഭാഗത്തി​ൻെറ മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.