മുഴുവൻ വീടുകളിലും അണുനശീകരണം നടത്തണം- മേയർ തിരുവനന്തപുരം: നഗരത്തിൽ സമ്പർക്കം മൂലമുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ നഗരപരിധിയിലെ മുഴുവൻ വീടുകളും അണുനശീകരണവും ശുചീകരണവും നടത്തണമെന്ന് േമയർ കെ. ശ്രീകുമാർ അറിയിച്ചു. ഇതിൻെറ ഭാഗമായി നഗരത്തിലെ മുഴുവൻ വീടുകളും പൊതു ഇടങ്ങളും അണുനശീകരണവും ശുചീകരണവും നടത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച അണുനശീകരണ ദിനമായി ആചരിക്കും. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലെ മുഴുവൻ വീടുകളും വീട്ടുകാരുടെ തന്നെ നേതൃത്വത്തിൽ ശുചീകരണവും അണുനശീകരണവും നടത്തണം. പൊതു ഇടങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരിക്കുകയും അണുമുക്തമാക്കുകയും ചെയ്യും. അണുനശീകരണത്തിനായി ഒരു ലിറ്റർ വെള്ളത്തിൽ ആറ് ടീ സ്പൂൺ ബ്ലീച്ചിങ് പൗഡർ ചേർത്ത ലായനി ഉപയോഗിക്കാം. ബ്ലീച്ചിങ് പൗഡർ ചേർത്ത ലായനി ഇരുപത് മിനിറ്റ് കലക്കി െവച്ചതിന് ശേഷം തെളിലായനിയിൽ തുണി ഉപയോഗിച്ച് തുടക്കുകയോ സ്പ്രേ ചെയ്യുകയോ ആവാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.