നിരീക്ഷണത്തിൽ കഴിയവെ മരിച്ച പ്രവാസി യുവാവിന് കോവിഡില്ല

കൊട്ടാരക്കര: തേവലപ്പുറത്ത് നിരീക്ഷണത്തിൽ കഴിയവെ മരിച്ച പ്രവാസി യുവാവിന് കോവിഡി​െല്ലന്ന് പരിശോധനഫലം. തേവലപ്പുറം മനോജ് ഭവനിൽ മനോജ് കുഞ്ഞുമോന്​ (24) കോവിഡില്ലെന്നാണ്​ സ്ഥിരീകരിച്ചത്. ജൂലൈ രണ്ടിന് ദുബൈയിൽനിന്ന്​ എത്തിയതാണ് ഇദ്ദേഹം. അയൽവാസിയും സഹയാത്രികനുമായ യുവാവി​ൻെറ വീട്ടിലാണ് ഇരുവരും ക്വാറൻറീൻ സംവിധാനമൊരുക്കി കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം കുഴഞ്ഞ് വീണതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് സ്രവം ദ്രുതപരിശോധന നടത്തിയപ്പോൾ പോസിറ്റിവായിരുന്നു. എന്നാൽ, വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിൽ നടന്ന അന്തിമ പരിശോധനയിലാണ് ഫലം നെഗറ്റിവായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.