ഡ്രൈവിങ് പരിശീലനത്തിന് അനുമതി നൽകണമെന്ന് ആവശ്യം

കരുനാഗപ്പള്ളി: കോവിഡ് വ്യാപനത്തിൻെറ പേരിൽ നാലു മാസമായി ഡ്രൈവിങ് സ്കൂളുകൾ അടച്ചിട്ടിരിക്കുന്ന സാഹചര്യം ഈ മേഖലയിൽ തൊഴിലെടുക്കുന്ന തൊഴിലാളികളും സ്​കൂൾ നടത്തിപ്പുകാരായ നൂറുകണക്കിനാളുകളും ദുരിതത്തിലാക്കി. കോവിഡ് ലോക്ഡൗൺ പിൻവലിച്ചിട്ടും വാഹനങ്ങൾ യഥേഷ്​ടം നിരത്തിൽ ഓടിത്തുടങ്ങിയിട്ടും ഡ്രൈവിങ് പരിശീലനത്തിന് അനുമതി ബന്ധപ്പെട്ടവർ നൽകാത്തതു മൂലമാണ്​ ഈ മേഖല പ്രതിസന്ധിയെ നേരിടുന്നത്. ഡ്രൈവിങ് പഠിച്ചു കൊണ്ടിരുന്നവർ പഠനം പൂത്തിയാക്കി ലൈസൻസ് എടുക്കുന്നതിനും പുതിയതായി പഠിക്കാനായി നിൽക്കുന്നവരും പ്രതിസന്ധിയിലാണ്. നിബന്ധനകളും നിയമം പാലിച്ചുകൊണ്ടുള്ള പ്രവർത്തന അനുമതിയും ഡ്രൈവിങ് സ്കൂളുകൾക്ക് നൽകണമെന്നാണ് ആവശ്യം. സി. കേശവൻ അനുസ്മരണവും കൊല്ലം: തിരു-കൊച്ചി പ്രഥമ മുഖ്യമന്ത്രി സി. കേശവ​ൻെറ 51ാം ചരമവാർഷികദിനം കെ.പി.സി.സി ഒ.ബി.സി ഡിപ്പാർടമൻെറ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡോ. ജി. പ്രതാപവർമ തമ്പാൻ ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ അഡ്വ. എസ്. ഷേണാജി അധ്യക്ഷതവഹിച്ചു. പുരുഷസഹായ സംഘം വാർഷികം അഞ്ചൽ: പനച്ചവിള കൈരളി പുരുഷ സ്വയം സഹായ സംഘം വാർഷികം ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡൻറ് വി. രവീന്ദ്രനാഥ്‌ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് എൻ. രാജേന്ദ്രൻ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ബി. വേണുഗോപാൽ, രക്ഷാധികാരി ബി. മുരളി, പി. രാജു, ബി. സുദേവൻ, വിശ്വനാഥൻ, രാജേന്ദ്രബാബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.