പ്ലസ് ടു ഉത്തരക്കടലാസ് കാണാതായതിൽ പ്രതിഷേധം

കരുനാഗപ്പള്ളി: പ്ലസ് ടു പരീക്ഷയുടെ കാണാതെപോയ ഉത്തരക്കടലാസുകള്‍ക്കുവേണ്ടി ആക്രിക്കടകളില്‍ യൂത്ത് കോണ്‍ഗ്രസ്​ പ്രവര്‍ത്തകര്‍ പ്രതിഷേധ തിരച്ചിൽ നടത്തി. കരുനാഗപ്പള്ളി യൂത്ത് കോണ്‍ഗ്രസ്​ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. കുട്ടികളുടെ ഭാവി പന്താടുന്ന വിദ്യാഭ്യാസമന്ത്രി രാജിവച്ചൊഴിയണമെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ്​ എസ്. അനൂപ് നേതൃത്വം നൽകി. അനീഷ് മുട്ടാണിശ്ശേരില്‍, ബിനോയ് കരിമ്പാലില്‍, ആര്‍.എസ്. കിരണ്‍, മുനമ്പത്ത് വാഹിദ്, അയ്യപ്പദാസ്, വിശാഖ് എന്നിവര്‍ നേതൃത്വം നല്‍കി. ഓൺലൈൻ പഠനസഹായം നൽകി കരുനാഗപ്പള്ളി: സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനായി സഹായങ്ങൾ കൈമാറി. കരുനാഗപ്പള്ളി സർവിസ് സഹകരണ ബാങ്കിൻെറ നേതൃത്വത്തിലാണ് ഓൺലൈൻ പഠനത്തിനായി ടെലിവിഷനുകൾ കൈമാറിയത്. ബാങ്ക് പ്രസിഡൻറ് മുഹമ്മദ് റാഫി ടെലിവിഷനുകൾ സ്കൂൾ മാനേജർ വി. രാജൻപിള്ളക്ക് കൈമാറി. ബാങ്ക് സെക്രട്ടറി ടി. സുതൻ, സ്കൂൾ പ്രധാനാധ്യാപകരായ ശ്രീകുമാർ, മേരി ടി. അലക്സ്, നഗരസഭാ കൗൺസിലർ എൻ.സി. ശ്രീകുമാർ, ആർ. ഗോപി തുടങ്ങിയവർ പങ്കെടുത്തു. ഇതുകൂടാതെ നമ്പരുവികാല വെൽഫെയർ സ്കൂളിലേക്ക് പ്രിൻററും ബാങ്കിൻെറ വകയായി കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.