നിയന്ത്രണങ്ങൾ ലംഘിച്ച് തുറന്ന സൂപ്പർ മാർക്കറ്റുകൾ നഗരസഭ പൂട്ടിച്ചു

തിരുവനന്തപുരം: ട്രിപ്​ൾ ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് തിങ്കളാഴ്ച തുറന്നുപ്രവർത്തിച്ച സൂപ്പർ മാർക്കറ്റുകൾ മേയർ കെ. ശ്രീകുമാറിൻെറ നേതൃത്വത്തിൽ ആരോഗ്യവിഭാഗം പൂട്ടിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ച് വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായുള്ള പൊതുജനത്തിൻെറ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സൂപ്പർമാർക്കറ്റുകൾ തുറന്നുപ്രവർത്തിക്കാൻ പാടില്ലെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. കോവിഡിനെ പിടിച്ചുകെട്ടാൻ നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുമായി നഗരത്തിലെ മുഴുവൻ പേരും സഹകരിക്കണമെന്ന് മേയർ അഭ്യർഥിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ഐപി. ബിനു, ഹെൽത്ത് ഓഫിസർ ഡോ.എ. ശശികുമാർ, ഹെൽത്ത് സൂപ്പർവൈസർ എസ്. പ്രകാശ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ അനൂപ് റോയ്, സുജിത്ത് സുധാകർ എന്നിവർ സ്ക്വാഡിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.