ജില്ലയിൽ ഏഴുപേർക്ക് കോവിഡ്, നാലുപേർക്ക് സമ്പർക്കം

തിരുവനന്തപുരം: ജില്ലയിൽ ഏഴുപേർക്കുകൂടി കോവിഡ്. രണ്ടു വയസ്സുകാരൻ ഉൾപ്പെടെ നാല​ുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ പൂന്തുറ സ്വദേശി (33), പൂന്തുറയിലെ ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശി (22), പാറശ്ശാല സ്വദേശി (55), കഴിഞ്ഞ മൂന്നിന് രോഗം സ്ഥീകരിച്ച പാറശ്ശാല സ്വദേശിനിയുടെ മകൻ (രണ്ട്) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം പകർന്നത്. അസം തൊഴിലാളി രണ്ടാഴ്ച മുമ്പ്​ കുമരിച്ചന്തയിൽ എത്തിയിരുന്നു. ഇവിടെ നിന്നാണ് ഇദ്ദേഹത്തിന് രോഗം പകർന്നതെന്നാണ് ആരോഗ്യവകുപ്പിൻെറ നിരീക്ഷണം. പാറശ്ശാല സ്വദേശിനിയിൽനിന്നാണ് മകന് രോഗം പകർന്നത്. പാറശ്ശാല സ്വദേശിയായ 55കാരന് യാത്ര പശ്ചാത്തലമില്ല. ഇദ്ദേഹത്തിൻെറ രോഗ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇവരെ കൂടാതെ കഴിഞ്ഞ മാസം 27ന് ഖത്തറിൽ നിന്നെത്തിയ വക്കം സ്വദേശി (49) , യു.എ.ഇ.യിൽ നിന്നെത്തിയ പുതുക്കുറിശ്ശി മരിയനാട് സ്വദേശി (33), കഴിഞ്ഞ അഞ്ചിന് സൗദിയിൽ നിന്നെത്തിയ കരമന സ്വദേശി (29) എന്നിവർക്കും രോഗം സ്ഥീകരിച്ചു. ഇതോടെ ചികിത്സയിൽ ഉള്ളവരുടെ എണ്ണം 131 ആയി. ഇതിൽ കൊല്ലം - 12, പത്തനംതിട്ട - 4, ആലപ്പുഴ - 2, വയനാട് -1, മറ്റുള്ളവർ-12 എന്നിവരുമുണ്ട്. ഇന്നലെ ഏഴു പേർ രോഗമുക്തരായി. ഇന്നലെ 1364 പേർ കൂടി രോഗനിരീക്ഷണത്തിലായി. ഇതോടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 21,128 ആയി. ഇന്നലെ 551 നിരീക്ഷണകാലയളവ് പൂർത്തിയാക്കി. 18,811വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.