'സാ​േറ, പാലും പഴവും വാങ്ങിത്തരോ'?​ ജനങ്ങളുെട ഫോൺവിളിയിൽ നട്ടംതിരിഞ്ഞ് പൊലീസ്

തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആരും പുറത്തിറങ്ങരുതെന്നും അവശ്യസാധനങ്ങൾ പൊലീസ് നേരിട്ട് വീട്ടിലേക്കെത്തിച്ചുതരുമെന്നുള്ള സംസ്ഥാന പൊലീസ് മേധാവിയുടെ വാക്കുകൾ പൊതുജനം 'ഹൃദയത്തിലേറ്റെടുത്തപ്പോൾ' ഇരിക്കപ്പൊറുതിയില്ലാതായത് നഗരത്തിലെ പൊലീസുകാർക്ക്. രാവിലെ ആറ് മുതൽ വൈകീട്ട് ഏഴുവരെ പാലിനും പഴത്തിനും പച്ചക്കറിക്കും കുടിവെള്ളത്തിനും ഭക്ഷണത്തിനുമൊക്കെയായി വീട്ടമ്മമാരടക്കം നൂറോളം പേരാണ് വിവിധ പൊലീസ് സ്​റ്റേഷനിലേക്ക് വിളിച്ചത്. അവസാനം ഗതികെട്ട് ലോക്ഡൗൺ ഡ്യൂട്ടിയും അവശ്യസാധന ഡ്യൂട്ടിയും ഒരുമിച്ച് കൊണ്ടുപോകാൻ കഴിയില്ലെന്ന് സ്​റ്റേഷൻ എസ്.എച്ച്.ഒമാർക്ക് നേരിട്ട് മേലധികാരികളോട് സങ്കടം പറയേണ്ടിവന്നു. രാവിലെ മുതൽ ഭക്ഷണത്തിനും മറ്റുമായി സ്​റ്റേഷനിലേക്കും എസ്.ഐമാരുടെ മൊബൈൽ ഫോണിലേക്കും വിവിധ ഭാഗങ്ങളിൽ നിന്ന് വിളിയെത്തി. അവസാനം ചെറിയ കാര്യങ്ങൾക്കുപോലും ജനങ്ങൾ പൊലീസിൻെറ വിവിധ നമ്പറുകളിൽ ബന്ധപ്പെടുന്നതുമൂലം പൊലീസുകാരുടെ ജോലി തടസ്സപ്പെടുന്ന സാഹചര്യമുണ്ടായതോടെ ഡി.ജി.പിക്ക് തന്നെ പത്രക്കുറിപ്പ് ഇറക്കേണ്ടിവന്നു. പുറത്തിറങ്ങാൻ ഒരുവിധത്തിലും സാധിക്കാത്ത ആളുകൾക്ക് അതാവശ്യ മരുന്നുകളും സാധനങ്ങളും വീട്ടിലെത്തിക്കുമെന്നാണ് അറിയിച്ചതെന്നും ഓൺലൈൻ വിതരണ കമ്പനിയെപോലെ പൊലീസിന് പ്രവർത്തിക്കാനാകില്ലെന്നും ഡി.ജി.പി അറിയിച്ചു. box അടിയന്തര ആവശ്യത്തിന് പൊലീസിനെ വിളിക്കാം, നമ്പര്‍ - 9497900999. മരുന്ന് കിട്ടാന്‍: 9446748626, 9497160652, 0471 2333101

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.