വർക്കല ​െറസ്​റ്റ്​ ഹൗസിന് തറക്കല്ലിട്ടു

വർക്കല: കേരളത്തിൽ പൊതുമരാമത്ത് വകുപ്പി​​ൻെറ നിർമ്മാണ പ്രവർത്തനം സർവ്വകാല റിക്കാർഡ് ഭേദിച്ചിരിക്കുകയാണെന്ന് മന്ത്രി ജി.സുധാകരൻ. വർക്കല പുതിയതായി നിർമ്മിക്കുന്ന റെസ്​റ്റ്​ ഹൗസി​​ൻെറ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്​ഘാടന സമ്മേളനം ഫോണിലൂടെ നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു. വർക്കല മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ ചേർന്ന സമ്മേളനത്തിൽ അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ബ്ലോക്ക് പ്രസിഡൻറ്​ എം.കെ. യൂസഫ്, ഇലകമൺ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ സുമംഗല, കൗൺസിലർ സ്വപ്ന ശേഖർ, രഘുനാഥൻ, കെ.എൽ. ഷാജഹാൻ, നഗരസഭാ വൈസ് ചെയർമാൻ എസ്. അനീജോ എന്നിവർ സംസാരിച്ചു. ഫോട്ടോ കാപ്ഷൻ 6 VKL 1 rest house foundation stone MLA@varkala.jpg പൊതുമരാമത്ത് വകുപ്പ് വർക്കലയിൽ നിർമിക്കുന്ന ​െറസ്​റ്റ്​ഹൗസി​​ൻെറ ശിലാസ്ഥാപനം അഡ്വ. വി. ജോയി എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.