കണ്ടെയ്ൻമെൻറ് സോണുകളിൽ നിയന്ത്രണം

കണ്ടെയ്ൻമൻെറ് സോണുകളിൽ നിയന്ത്രണം കൊട്ടാരക്കര: ശാസ്താംകോട്ട പഞ്ചായത്തിലെ പത്തുമുതൽ 19വരെ വാർഡുകളിലും മൈനാഗപ്പള്ളി പഞ്ചായത്തിലെ ഏഴ്, എട്ട്, ഒമ്പത്, 11 വാർഡുകളിലും പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ ഒന്ന്, മൂന്ന് വാർഡുകളിലും ശൂരനാട് തെക്ക് പഞ്ചായത്തിലെ 10,13 വാർഡുകളിലും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതിൻെറ കർശന സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തി. ഇവിടേക്ക് പുറത്തുനിന്ന്​ ആളുകൾ പ്രവേശിക്കാനോ അവിടെ താമസിക്കുന്ന ആളുകൾ പുറത്തേക്ക് പോകാനോ അനുവദിക്കുകയില്ല. വഴിയോരകച്ചവടം, ചായക്കടകൾ, ജ്യൂസ് സ്​റ്റാളുകൾ എന്നിവ ഒരു കാരണവശാലും തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയില്ല. ശാസ്താംകോട്ട, ശൂരനാട് പൊലീസ് ഇൻസ്പെക്ടർമാരെക്കൂടാതെ 30ഓളം പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേകമായി സുരക്ഷാജോലിക്കായി നിയോഗിച്ചു. 24 മണിക്കൂറും ഈ പ്രദേശങ്ങ​ളിൽ കൊട്ടാരക്കര ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പട്രോളിങ് നടത്തും. ഹിയറിങ്ങുകളും ചര്‍ച്ചകളും മാറ്റി​െവച്ചു കൊല്ലം: കോവിഡ് രോഗപ്രതിരോധത്തിൻെറ ഭാഗമായി ജില്ല ലേബര്‍ ഓഫിസില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ ഹിയറിങ്ങുകളും ചര്‍ച്ചകളും ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റി​െവച്ചതായി ജില്ല ലേബര്‍ ഓഫിസര്‍ അറിയിച്ചു. പരാതികളും മറ്റും dioklmg@gmail.com, dioklme@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ അയക്കാം. ഫോണ്‍: 04742794820.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.