കൊല്ലം: കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സുഭിക്ഷ കേരളം പദ്ധതിയുടെ അവലോകന യോഗത്തിലാണ് നിര്‍ദേശം. പ്രിന്‍സിപ്പല്‍ അഗ്രികള്‍ചറല്‍ ഓഫിസര്‍ വി. ജയ, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ടി.കെ. സയൂജ, കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ എ.ജി. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രതിരോധം; ഒമ്പത് പ്രാഥമിക ചികിത്സ കേന്ദ്രങ്ങള്‍ കൂടി തുടങ്ങും കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിൻെറ ഭാഗമായി ജില്ലയില്‍ ഒമ്പത് പ്രാഥമിക ചികിത്സാകേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്ന് കലക്ടര്‍ ബി. അബ്ദുൽ നാസര്‍. പ്രതിരോധചികിത്സ സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിൻെറ ഭാഗമായാണ് ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററുകള്‍ തുടങ്ങുന്നത്. ജില്ലയില്‍ വാളകം മേഴ്‌സി ഹോസ്പിറ്റലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മൻെറ് സൻെററായി പ്രവര്‍ത്തിച്ചുവരുന്നത്. ഇത് കൂടാതെയാണ് ഒമ്പതെണ്ണം കൂടി പ്രവര്‍ത്തനം ആരംഭിക്കാന്‍ ജില്ല കലക്ടര്‍ നിര്‍ദേശിച്ചത്. ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളജ് (മെഡിസിറ്റി), മീയണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് (നഴ്‌സിങ് സ്‌കൂള്‍ ഹോസ്റ്റല്‍), നെടുമ്പന സാമൂഹികാരോഗ്യകേന്ദ്രം (പഴയ ടി.ബി ഹോസ്പിറ്റല്‍), പത്തനാപുരം (വിളക്കുടി) ലിറ്റില്‍ഫ്ലവര്‍ ഹോസ്പിറ്റല്‍, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം, പൊതുമരാമത്ത് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റല്‍, നായേഴ്‌സ് ഹോസ്പിറ്റൽ (പ്രത്യേക ബ്ലോക്ക്), ബിഷപ്പ് ബെന്‍സിഗര്‍ ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലായാണ് കോവിഡ് സൻെററുകള്‍ ആരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.