പിതാവിന്​ പിന്നാലെ മകളും യാത്രയായി

പൂവാർ: പിതാവിന്‍റെ സഞ്ചയനദിനത്തിൽ മകളും മരണപ്പെട്ടു. അരുമാനൂർ തോപ്പുവിളാകം കുറ്റിമാവുനിന്ന വീട്ടിൽ കെ.എസ്. ആനന്ദൻ വാഹനാപകടത്തെ തുടർന്ന് മരണപ്പെട്ടതിന്റെ ചടങ്ങുദിവസമായ തിങ്കളാഴ്ച ദീർഘകാലം അസുഖബാധിതയായി കഴിഞ്ഞിരുന്ന മകൾ ശാന്തിഭാരതിയും മരണപ്പെട്ടു. അരുമാനൂർ എം.വി ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമ സംസ്കൃത അധ്യാപകനായിരുന്ന കെ.എസ്. ആനന്ദ​നെ വ്യാഴാഴ്ച ഉച്ചക്കാണ് നടന്നുവരവെ കാർ ഇടിച്ചുവീഴ്ത്തിയത്. രാത്രിയോടെ മരണം സംഭവിച്ചു. ഉദരസംബന്ധമായ അസുഖം കാരണം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മകൾ ശാന്തി വിജയഭാരതിയെ പിതാവിന്റെ മരണവിവരം അറിയിച്ചിരുന്നില്ല. എന്നാൽ, അപകടത്തിൽപെടുന്ന വ്യാഴാഴ്ച വൈകുന്നേരം മകളെ കാണാൻ പോകുമെന്നകാര്യം ആനന്ദൻ രാവിലെ സൂചിപ്പിച്ചിരുന്നു. സാമൂഹികക്ഷേമ വകുപ്പ് ഉദ്യോഗസ്ഥയായ ശാന്തി വിജയഭാരതി റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനായ ഭർത്താവ് രവീന്ദ്രൻ നായരും എം.ബി.ബി.എസ് വിദ്യാർഥികളായ വിഷ്ണുനാരായൺ, ആര്യ നാരായൺ എന്നിവരോടൊപ്പം നേമത്ത് ഭർതൃവീട്ടിലാണ് താമസമെങ്കിലും അരുമാനൂർ തോപ്പുവിളാകത്ത് വീട്ടിൽ പിതാവ്​ ആനന്ദന്റെ കുഴിമാടത്തിനരികിൽതന്നെ ശാന്തി വിജയഭാരതിയെയും അടക്കം ചെയ്യുകയായിരുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.