വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: . തഴവ പാവുമ്പ തെക്ക് ചിറക്കുന്നേൽ വീട്ടിൽ പരേതനായ രാജന്‍റെ മകൻ രാജേഷ് ആണ് (32) മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് 3.30ഓടെ ആയിരുന്നു സംഭവം. ടൈൽ പണിക്കാരനായ രാജേഷ് അയൽപക്കത്തെ വീട്ടിൽ ജോലിക്കിടെ ലൈറ്റിന്‍റെ കണക്ഷൻ കൊടുക്കുന്നതിനിടയിൽ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോർച്ചറിയിൽ. മാതാവ്: മണി. സഹോദരൻ: രാജീവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.