തിരുവനന്തപുരം: 'അറിവ്, അതിജീവനം' മുദ്രാവാക്യമുയർത്തി കൊല്ലം ഖാദിസിയ്യ മതഭൗതിക വിദ്യാഭ്യാസ സാംസ്കാരിക സ്ഥാപനത്തിന്‍റെ 28ാം വാർഷിക പത്താം സനദ്ദാന സമ്മേളനത്തിന്‍റെ ഭാഗമായി സമസ്ത ഉപാധ്യക്ഷനും ഖാദിസിയ്യ പ്രസിഡന്‍റുമായ പി.എ. ഹൈദ്രോസ് മുസ്‌ലിയാരുടെ നേതൃത്വത്തിൽ എണാകുളത്തുനിന്ന് തുടങ്ങിയ ദക്ഷിണ കേരള യാത്ര തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിച്ചു. മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. അബ്ദുൽ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഉപാധ്യക്ഷൻ ഡോ. പി.എ. മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു. പി.എ. ഹൈദ്രോസ് മുസ്‌ലിയാരെ മന്ത്രി ആന്‍റണി രാജു പൊന്നാടയണിച്ച് ആദരിച്ചു. എസ്.എസ്.എഫ് ദേശീയ പ്രസിഡന്‍റ് പി.എ. മുഹമ്മദ് ഫാറൂഖ് നഈമി, സമസ്ത കേന്ദ്ര മുശാവറ അംഗം എച്ച്. ഇസ്സുദ്ദീൻ കാമിൽ സഖാഫി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, സൈനുദ്ദീൻ ബാ അലവി തങ്ങൾ, അഹമ്മദ് സഖാഫി, മുഹമ്മദ് ശെരീഫ് സഖാഫി, അഡ്വ. കെ.എച്ച്.എം. മുനീർ, സിദ്ധീഖ് മിസ്ബാഹി, നൈസാം സഖാഫി, ശറഫുദ്ദീൻ പോത്തൻകോട്, ഷാൻ സഖാഫി ബീമാപള്ളി, നജ്മുദ്ദീൻ അമാനി, ശംസുദ്ദീൻ മുസ്‌ലിയാർ കഴക്കൂട്ടം എന്നിവർ സംസാരിച്ചു. samastha 1 samastha 1 കാപ്ഷൻ സമസ്ത ഉപാധ്യക്ഷനും ഖാദിസിയ്യ പ്രസിഡന്‍റുമായ പി.എ. ഹൈദ്രോസ് മുസ്‌ലിയാർ നയിച്ച തെക്കൻ കേരള യാത്രയുടെ സമാപനം തിരുവനന്തപുരം ഗാന്ധി പാർക്ക് മൈതാനിയിൽ മന്ത്രി ആന്‍റണി രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.