പൈപ്പ് ലൈൻ പൊട്ടി കുടിവെള്ളം പാഴാകുന്നു

കിളിമാനൂർ: പൈപ്പ് ലൈൻ പൊട്ടി രണ്ട് ദിവസമായി കുടിവെള്ളം പാഴാകുന്നു. നാവായിക്കുളം പഞ്ചായത്തിലെ കുടവൂർ കപ്പാംവിള - മടന്തപ്പച്ച റോഡിൽ ആലുപാറ യത്തീംഖാനക്ക് മുന്നിലാണ് കുടിവെള്ളം പാഴാകുന്നത്. ദിവസങ്ങൾക്ക് മുമ്പും ഇതിന് സമീപത്തായി പൈപ്പ് പൊട്ടിയിരുന്നു. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് എക്സ്കവേറ്റർ ഉപയോഗിച്ച് കഴിഞ്ഞദിവസം പണി നടത്തിയിരുന്നു. ഇതിനിടയിലാകാം പൈപ്പ് ലൈൻ പൊട്ടിയതെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി നടപടിയെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.