വെള്ളറട: ഒറ്റശേഖരമംഗലം ജനാര്‍ദനപുരം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കാന്‍ സംഘടിപ്പിച്ച വിജയോത്സവം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ രക്ഷാധികാരി അഡ്വ.ജെ. വേണുഗോപാലന്‍ നായര്‍ അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം നിര്‍വഹിച്ചു. കുട്ടികളുടെ സര്‍ഗ സൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ചെരാത് മാസികയുടെ പ്രകാശനം പെരുങ്കടവിള ബ്ലോക്ക് പ്രസിഡന്റ് ലാല്‍ കൃഷ്ണന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ അഡ്വ.എസ്. ശ്രീകുമാരിയമ്മ, ആര്യന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജകുമാരി, ഒറ്റശേഖരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ചെറുപുഷ്പം, സിമി, വീരേന്ദ്രകുമാര്‍, മുരളീധരന്‍ നായര്‍, ഉഷകുമാരി, ഗോകുല്‍, എം.എസ്. ആദര്‍ശ് കുമാര്‍, വി. ശ്രീകല, രാജീവ്, സുരേഷ് കമ്മത്ത്, അഖിനേത്, പി.വി. പ്രവീണ്‍, ഷാജു ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം ജനാര്‍ദനപുരം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ വിജയോത്സവം സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.