കിളിമാനൂർ: നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ അറസ്റ്റാണ് രേഖപ്പടുത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. നഗരൂർ കല്ലിങ്ങൽ കവലയിൽ ശനിയാഴ്ച രാത്രി അപകടത്തിലാണ് കല്ലിങ്ങൽ കരിക്കകത്തുവീട്ടിൽ സുനിൽ കുമാർ (45) ഇളയമകൻ ശ്രീദേവ് (എട്ട്) എന്നിവർ മരിച്ചത്. പരിക്കേറ്റ മൂത്ത മകൻ ശ്രീഹരി (15) ചികിത്സയിലാണ്. കെട്ടിട നിർമാണ തൊഴിലാളിയായ പ്രദീപ് രണ്ടുമക്കളുമായി ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെ അമിതവേഗത്തിൽ ദിശതെറ്റിവന്ന കാർ നിർത്തിയിരുന്ന ബൈക്കിലേക്ക് ഇടിച്ചുകയ റുകയായിരുന്നു. അപകടത്തിൽ ശ്രീദേവ് തൽക്ഷണം മരിച്ചു. സുനിൽ കുമാർ ആശുപത്രിയിലാണ് മരിച്ചത്. പ്രാഥമിക പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. കാറിൽനിന്നും മദ്യക്കുപ്പികളും ആഹാരവും അപകട സമയത്ത് കണ്ടെത്തിയിരുന്നതായും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.