'ഭാരത് ജോഡോ' യാത്ര സ്വാഗതസംഘം കണ്‍വെന്‍ഷന്‍

വെള്ളറട: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ പദയാത്രയുടെ പാറശ്ശാല നിയോജകമണ്ഡല സ്വാഗതസംഘം കണ്‍ വെന്‍ഷന്‍ ജില്ല കോഓഡിനേറ്റര്‍ എം.എ. വാഹിദ് ഉദ്​ഘാടനം ചെയ്തു. നിയോജകമണ്ഡലം കോഓഡിനേറ്റര്‍ ആര്‍. വത്സലൻ അധ്യക്ഷതവഹിച്ചു. എ.ടി ജോര്‍ജ്, ബാബുക്കുട്ടന്‍ നായര്‍, ദസ്തഗീര്‍, എ.കെ. ശശി, സോമന്‍കുട്ടി നായര്‍, പ്രഭാകരന്‍ തമ്പി, കൊല്ലിയോട്​ സത്യനേശന്‍, കള്ളിക്കാട്​ വിജയചന്ദ്രന്‍, വിൽഫ്രഡ് രാജ്, മഞ്ചവിളാകം ജയന്‍, പാറശ്ശാല സുധാകരന്‍, വാഴിച്ചല്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ആര്‍. വത്സലൻ ചെയര്‍മാനും എ.ടി ജോര്‍ജ്​, കൊല്ലിയോട്​ സത്യനേശന്‍, കള്ളിക്കാട്​ വിജയചന്ദ്രന്‍ എന്നിവർ കണ്‍വീനര്‍മാരായും നിയോജകമണ്ഡലം സ്വാഗതസംഘം കമ്മിറ്റി രൂപവത്​കരിച്ചു. ചിത്രം. ഭാരത്‌ജോഡോ പദയാത്രയുടെ പാറശ്ശാല നിയോജക മണ്ഡല സ്വാഗതസംഘം കണ്‍വെന്‍ഷന്‍ കോഓഡിനേറ്റര്‍ എം.എ. വാഹിദ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.