പെരുങ്കടവിള ബ്ലോക്ക് ഓഫിസ് ധര്‍ണ

വെള്ളറട: ഓള്‍ കേരള ഗവ. കോണ്‍ട്രാക്​ടേഴ്​സ്​ അസോസിയേഷന്‍ പെരുങ്കടവിള ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ബ്ലോക്ക് ഓഫിസ് ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം അമ്പൂരി ചന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.ജി.സി.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ വി. മോഹനകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിങ്​ സെക്രട്ടറി സൂരജ് കുമാര്‍, മുന്‍ ജില്ല കമ്മിറ്റിയംഗം ജി. മോഹനകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ജോസ്, രക്ഷാധികാരികളായ കൃഷ്ണന്‍കുട്ടി കുറ്റിയായണിക്കാട്, കോമളന്‍, ബൈജു മൈലച്ചല്‍ , കോഓഡിനേറ്റര്‍ സുരേഷ് കുമാര്‍ രാമനിലയം തുടങ്ങിയവർ പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.